മകനെ മറയാക്കി ലഹരിക്കടത്ത് കേസ്: പൊലീസ് തയ്യാറാക്കിയ പരാതിയില്‍ ഒപ്പിടുകയായിരുന്നു, പിതാവ് പ്രതിയായ കേസില്‍ മാതാവ്

'ഭര്‍ത്താവ് ദേഹത്ത് എംഡിഎംഎ ഒട്ടിച്ച് ലഹരിക്കടത്ത് നടത്തിയെന്ന് നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു

 

പരാതിയുടെ ഉള്ളടക്കം താന്‍ പരിശോധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.

തിരുവല്ലയില്‍ പത്ത് വയസുകാരനെ മറയാക്കി പിതാവ് എംഡിഎംഎ കച്ചവടം നടത്തിയ സംഭവത്തില്‍ പൊലീസിനെതിരെ മാതാവ്. മകന്റെ ദേഹത്ത് എംഡിഎംഎ ഒട്ടിച്ച് വച്ച് പിതാവ് ലഹരിക്കടത്ത് നടത്തിയിട്ടില്ലെന്ന് മാതാവ് പറഞ്ഞു. പൊലീസ് തയ്യാറാക്കിയ പരാതിയില്‍ താന്‍ ഒപ്പിട്ട് നല്‍കുകയാണെന്ന് മാതാവ് പറഞ്ഞു. പരാതിയുടെ ഉള്ളടക്കം താന്‍ പരിശോധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.

'ഭര്‍ത്താവ് ദേഹത്ത് എംഡിഎംഎ ഒട്ടിച്ച് ലഹരിക്കടത്ത് നടത്തിയെന്ന് നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകനെ ലഹരിക്കടത്തിന് ഉപയോഗിച്ചിട്ടുണ്ട് എന്ന വാചകം പൊലീസ് തയ്യാറാക്കിയ പരാതിയില്‍ ഉണ്ടോ എന്ന് എനിക്ക് ഓര്‍മ്മയില്ല. സിഡബ്ല്യുസിക്ക് വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്', അവര്‍ പറഞ്ഞു.