ഡ്രൈ​വിം​ഗ് സ്കൂ​ൾ ആശാന്റെ  'പ്രണയ വലയിൽ' വീണു :  വിവാഹ വാഗ്ദാനത്തിൽ കുടുക്കി കാറിൽ പീഡനം ; പ്രതി പിടിയിൽ 

പ്രണയക്കുരുക്കിൽ വീഴ്ത്തി യുവതിയെ പീഡിപ്പിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമ അറസ്റ്റിൽ

 


ആ​ല​പ്പു​ഴ: പ്രണയക്കുരുക്കിൽ വീഴ്ത്തി യുവതിയെ പീഡിപ്പിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമ അറസ്റ്റിൽ.വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ആ​ല​പ്പു​ഴ പാണാവള്ളി സ്വദേശി വിഷ്ണുവിനെയാണ് പോലീസ് റിമാൻഡ് ചെയ്തത്. 2023 മുതൽ തുടരുന്ന ക്രൂരതയ്ക്കൊടുവിലാണ് യുവതി പോലീസിനെ സമീപിച്ചത്.

ഡ്രൈ​വിം​ഗ് സ്കൂ​ൾ ന​ട​ത്തി​പ്പു​കാ​ര​നാ​ണ് പ്ര​തി. ഇ​വ​ർ 2023 മു​ത​ൽ പ​രി​ച​യ​ക്കാ​രാ​യി​രു​ന്നു. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് അ​ടു​പ്പ​ത്തി​ലാ​കു​ന്ന​ത്. യു​വ​തി​യെ പ​ല സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.യു​വ​തി​യു‌​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. ഇ​വ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന് അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.