സ്കൂൾ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർക്ക് ഹൃദയാഘാതം; ഡ്രൈവർ മരിച്ചു, ബസ് കെട്ടിടത്തിൽ ഇടിച്ചുനിന്നു; രണ്ട് കുട്ടികൾക്ക് പരിക്ക്

ആറ്റിങ്ങലിൽ സ്കൂൾ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർക്ക് ഹൃദയാഘാതം. തുടർന്ന് ബസ് കെട്ടിടത്തിൽ ഇടിച്ചുനിന്നു. ഹൃദയാഘാതമുണ്ടായ ഡ്രൈവർ മുരളീധരൻ മരിച്ചു.

 

ബസ് അപകടത്തിൽപ്പെട്ട ഉടൻ മുരളീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം : ആറ്റിങ്ങലിൽ സ്കൂൾ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർക്ക് ഹൃദയാഘാതം. തുടർന്ന് ബസ് കെട്ടിടത്തിൽ ഇടിച്ചുനിന്നു. ഹൃദയാഘാതമുണ്ടായ ഡ്രൈവർ മുരളീധരൻ മരിച്ചു.

ബസ് അപകടത്തിൽപ്പെട്ട ഉടൻ മുരളീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് നിസാരമാണ്.കുട്ടികളുമായി ചിറയിന്‍കീഴ് മുട്ടപ്പലം ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

ആയയും അഞ്ചുകുട്ടികളുമായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. സ്ഥിരമായുള്ള ഡ്രൈവറിന് വയ്യാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി പകരത്തിന് എത്തിയതായിരുന്നു മുരളീധരന്‍ പിള്ള