ഡ്രൈവർ ഉറങ്ങിപ്പോയി; കണ്ണൂർ പെരിങ്ങോത്ത് ഥാർ ഓട്ടോയിലിടിച്ച് അപകടം,ഓട്ടോ ഡ്രൈവർക്ക് പരിക്ക്
പെരിങ്ങോം മടക്കാംപൊയിലിൽ നിർത്തിയിട്ട ഓട്ടോയിൽ ഥാർ ഇടിച്ച് അപകടം. ഥാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. ഓട്ടോറിക്ഷ ഡ്രൈവർ രാഘവനെ (57) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ: പെരിങ്ങോം മടക്കാംപൊയിലിൽ നിർത്തിയിട്ട ഓട്ടോയിൽ ഥാർ ഇടിച്ച് അപകടം. ഥാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. ഓട്ടോറിക്ഷ ഡ്രൈവർ രാഘവനെ (57) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മടക്കാംപൊയിൽ പള്ളി സ്റ്റോപ്പിലായിരുന്നു അപകടം. പള്ളി സ്റ്റോപ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ എറണാകുളത്തു നിന്നും വന്ന ഥാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ 30 മീറ്ററോളം ദൂരത്തിൽ തെറിച്ചുവീണു. നാട്ടുകാരാണ് അതിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ രാഘവനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപകട വിവരമറിഞ്ഞ് എത്തിയ പെരിങ്ങോം പൊലിസ് ഥാർ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്.
അശാസ്ത്രിയ റോഡ് നിർമാണത്തെ തുടർന്ന് ഈ റോഡിൽ അപകടം നിത്യസംഭവമാണെന്ന് ന. പ്രദേശവാസികൾ പറഞ്ഞു. കൊടുംവളവ് നിവർത്താതെയാണ് മെക്കാഡം റോഡ് പ്രവൃർത്തി നടത്തിയത്. ഇതു കാരണം പതിവായി ഈ വളവിൽ അപകടങ്ങൾ സംഭവിക്കാറുണ്ടെന്നാണ് പ്രദേശ വാസികളുടെ പരാതി.