മലപ്പുറത്ത് ബസ് കാലിലൂടെ കയറിയിറങ്ങി ഡ്രൈവർക്ക് ഗുരുതര പരിക്ക്
വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ ബസ് ഡ്രൈവർക്ക് സ്വന്തം ബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. പൂക്കാട്ടിരി സ്വദേശി കുറുമ്പതൊടി അലവിക്കാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്.
Apr 28, 2026, 12:30 IST
മലപ്പുറം : വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ ബസ് ഡ്രൈവർക്ക് സ്വന്തം ബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. പൂക്കാട്ടിരി സ്വദേശി കുറുമ്പതൊടി അലവിക്കാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. ഇന്ന് ഉച്ചയോടെ ബസിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയും, പിൻചക്രം അലവിയുടെ കാലിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
ഉടൻ തന്നെ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.