തൃശ്ശൂരിൽ നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കാട് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ചരക്കുലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്.പുതുക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ലോറിയിലാണ് സുന്ദരനെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.

 

പുതുക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ലോറിയിലാണ് സുന്ദരനെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.

തൃശ്ശൂർ : പുതുക്കാട് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ചരക്കുലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്.പുതുക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ലോറിയിലാണ് സുന്ദരനെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയോടെയാണ് സംഭവം.ലോറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ലെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് അറിയിച്ചു. തുടർന്ന് മൃതദേഹം തുടർനടപടികള്‍ക്കായി മാറ്റി