കേരളമടക്കം 3 സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക  ഇന്ന് പ്രസിദ്ധീകരിക്കും

പുതുക്കിയ കരട് വോട്ടർപട്ടിക കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ ഇന്ന് പ്രസിദ്ധീകരിക്കും.എസ്‌ഐആർ നടപടികള്‍ക്ക് ശേഷമുള്ള പട്ടികയാണ് ഇന്ന് എത്തുന്നത്.

 

കേരളം കൂടാതെ മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലുമാണ് ഇന്ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.

പുതുക്കിയ കരട് വോട്ടർപട്ടിക കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ ഇന്ന് പ്രസിദ്ധീകരിക്കും.എസ്‌ഐആർ നടപടികള്‍ക്ക് ശേഷമുള്ള പട്ടികയാണ് ഇന്ന് എത്തുന്നത്.കേരളം കൂടാതെ മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലുമാണ് ഇന്ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.

നേരത്തെ നിശ്ചയിച്ചിരുന്ന തീയതികളില്‍ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി നല്‍കിയ സമയപരിധി അവസാനിച്ചതോടെയാണ് ഇന്ന് പട്ടിക പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പൊതുജനങ്ങള്‍ക്ക് പട്ടിക പരിശോധിക്കാവുന്നതാണ്.

ഇന്ന് പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയില്‍ ആക്ഷേപങ്ങള്‍ അറിയിക്കാനും തിരുത്തലുകള്‍ വരുത്താനും വോട്ടർമാർക്ക് അവസരമുണ്ടാകും. ഈ നടപടികള്‍ പൂർത്തിയാക്കിയ ശേഷം വോട്ടർപട്ടികയുടെ അന്തിമരൂപം ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അർഹരായവർ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൻ ഉറപ്പുവരുത്തുകയുള്ളൂ.

നിലവിലെ എസ്‌ഐആർ നടപടികള്‍ പൂർത്തിയാക്കാനുള്ള സമയം ഇനിയും നീട്ടിനല്‍കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സർക്കാരും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പട്ടികയില്‍ അപാകതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താൻ കൂടുതല്‍ സമയം അത്യാവശ്യമാണെന്നാണ് സർക്കാരുകളുടെ നിലപാട്.