പൊലീസിന്റെ ഗുരുതരമായ അനാസ്ഥയാണ് ഡോക്ടർ വന്ദനദാസിന്റെ മരണത്തിന് കാരണം : രമേശ്‌ ചെന്നിത്തല

 

തിരുവനന്തപുരം: പൊലീസിന്റെ ഗുരുതരമായ അനാസ്ഥയാണ് ഡോക്ടർ വന്ദനദാസിന്റെ മരണത്തിന് കാരണമായതെന്ന് കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. റിമാൻഡ് പ്രതികളെ എങ്ങനെ കൊണ്ടുപോകണം എന്നതിന് രീതികൾ ഉണ്ട്. അത് പാലിച്ചില്ല. കർശനമായ നടപടി എടുക്കണമെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസിന് അപമാനകരമായ സംഭവമാണിത്. ഡോക്ടർമാരുടെ പരാതികൾ ഗവൺമെന്റ് പരിഗണിച്ചില്ല എന്നതിന്റെ തെളിവാണിത്. താനൂരിലെ ബോട്ടപകടവും സമാനമായ സംഭവമാണെന്നും ചെന്നിത്തല പറഞ്ഞു.