ഡോ. വന്ദനദാസ് കൊലപാതക കേസിന്‍റെ വിചാരണ നടപടികള്‍ 25ലേക്ക് മാറ്റി

ഡോ. വന്ദനദാസ് കൊലപാതക കേസിന്‍റെ വിചാരണ നടപടികള്‍ 25ലേക്ക് മാറ്റി. പ്രതിഭാഗത്തിനായി എത്തിയ അഭിഭാഷകന്‍ കേസില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് നിലവില്‍ കൊല്ലം സെഷന്‍സ് കോടതി വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്

 

പ്രതിഭാഗത്തിനായി എത്തിയ അഭിഭാഷകന്‍ കേസില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് നിലവില്‍ കൊല്ലം സെഷന്‍സ് കോടതി വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്

കൊല്ലം: ഡോ. വന്ദനദാസ് കൊലപാതക കേസിന്‍റെ വിചാരണ നടപടികള്‍ 25ലേക്ക് മാറ്റി. പ്രതിഭാഗത്തിനായി എത്തിയ അഭിഭാഷകന്‍ കേസില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് നിലവില്‍ കൊല്ലം സെഷന്‍സ് കോടതി വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.നേരത്തെ കേസില്‍ പ്രതി ഭാഗത്തിനായി ഹാജരായിരുന്ന ബി.എ. ആളൂര്‍, പി.ജി. മനു എന്നിവര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് വിചാരണയും തടസപ്പെട്ടു. ഇതിന്‍റെ മറവില്‍ വിചാരണ നീട്ടി വയ്ക്കാന്‍ പ്രതി ശ്രമം നടത്തുന്നതായി ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി. 

തുടര്‍ന്ന് ജോണ്‍ എസ്. റാല്‍ഫ് പ്രതിഭാഗത്തിനായി ഹാജരാകുകയും വിചാരണ തുടരുകയും ചെയ്തിരുന്നു. എന്നാല്‍ 10നും 11നുമായി വച്ചിരുന്ന വിചാരണ ജോണ്‍ എസ്. റാല്‍ഫ് പിന്‍മാറിയതോടെ കോടതി സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ച്‌ നിര്‍ത്തിവച്ചു.കഴിഞ്ഞ വീണ്ടും കേസ് പരിഗണിക്കാനിരിക്കെ പ്രതിഭാഗത്തിനായി പുതിയ അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ കേസ് മാറ്റിവയ്ക്കുകയായിരുന്നു.