ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച; എസ്പിക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ഡോ. എം കെ റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വന്ന വീഴ്ചയില്‍ എസ്പിക്കും ഹൈക്കോടതിയുടെ വിമര്‍ശനം. അന്വേഷണ മേൽനോട്ടമെന്താണെന്ന് അറിയുമോയെന്ന് ക്രൈംബ്രാഞ്ച് എസ്പിയോടും കോടതി ചോദിച്ചു. എല്ലാ കാര്യങ്ങളിലും കോടതി നിർദ്ദേശം നൽകുക എന്ന സാഹചര്യം ഉണ്ടാക്കരുത്. 

 

ഓരോ കേസിലും പ്രത്യേകം നിര്‍ദ്ദേശം കോടതി നല്‍കുന്നത് സാധ്യമല്ല.

കൊച്ചി: ഡോ. എം കെ റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വന്ന വീഴ്ചയില്‍ എസ്പിക്കും ഹൈക്കോടതിയുടെ വിമര്‍ശനം. അന്വേഷണ മേൽനോട്ടമെന്താണെന്ന് അറിയുമോയെന്ന് ക്രൈംബ്രാഞ്ച് എസ്പിയോടും കോടതി ചോദിച്ചു. എല്ലാ കാര്യങ്ങളിലും കോടതി നിർദ്ദേശം നൽകുക എന്ന സാഹചര്യം ഉണ്ടാക്കരുത്. 

ഇതുകൊണ്ട് ഒരു പ്രതിയെയും രക്ഷിക്കാൻ ആകില്ല. പൊലീസ് അവരുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി പറഞ്ഞു.അറസ്റ്റ് അന്വേഷണ ഏജന്‍സിയുടെ തീരുമാന പ്രകാരമാകണം. കോടതി ജാമ്യം നല്‍കുകയോ നിഷേധിക്കുകയോ ചെയ്യും.

നിയമവും നടപടിക്രമങ്ങളും പാലിക്കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഓരോ കേസിലും പ്രത്യേകം നിര്‍ദ്ദേശം കോടതി നല്‍കുന്നത് സാധ്യമല്ല. നിങ്ങള്‍ക്ക് ഒരു പ്രതിയേയും രക്ഷിക്കാനാവില്ലെന്ന് ഓര്‍ത്തോളു എന്ന് പറഞ്ഞ കോടതി പ്രതി രക്ഷപെടണോ എന്ന് കോടതികള്‍ നിയമപ്രകാരം തീരുമാനിക്കുമെന്നും വ്യക്തമാക്കി.

വെറുതെ അനാവശ്യ ശ്രമങ്ങള്‍ നടത്തരുതെന്നും അച്ചടക്ക നടപടി വെറുതെ ക്ഷണിച്ചുവരുത്തരുതെന്നും എസ്പിക്ക് ഹൈക്കോടതിയുടെ ശകാരമുണ്ടായി.   അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ എഡിജിപിയ്ക്ക് നിർദേശം നൽകിയ കോടതി, ഹർജി രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.