പ്രതിയെ ഒളിവില്‍ പോകാൻ സഹായിച്ചു, ഡോ.സിറിയക്കിൻ്റെ അച്ഛൻ അറസ്റ്റില്‍

അങ്കമാലിയില്‍ വിദ്യാർത്ഥിനി കാറിടിച്ച്‌ മരിച്ച സംഭവം; ഡോ.സിറിയക്കിൻ്റെ അച്ഛൻ അറസ്റ്റില്‍, പ്രതിയെ ഒളിവില്‍ പോകാൻ സഹായിച്ചെന്ന് പൊലീസ്.അങ്കമാലി മോർണിംഗ് സ്റ്റാർ കോളജ് വിദ്യാർഥിനി ജാസ്ലിയയെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഓടിച്ചിരുന്ന ഡോക്ടറെ പിടികൂടുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ്  ഇന്നലെ പുറപ്പെടുവിച്ചിരുന്നു.

 

കോളേജ് വിദ്യാർഥിനിയായ ജസ്‌ലിയ ജോണ്‍സനെ ഫെബ്രുവരി 28 ന് രാത്രി അങ്കമാലിയില്‍ വെച്ചാണ് കാർ ഇടിച്ച്‌ തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

അങ്കമാലി: അങ്കമാലിയില്‍ വിദ്യാർത്ഥിനി കാറിടിച്ച്‌ മരിച്ച സംഭവത്തിൽ ഡോ.സിറിയക്കിൻ്റെ അച്ഛൻ അറസ്റ്റില്‍. പ്രതിയെ ഒളിവില്‍ പോകാൻ സഹായിച്ചെന്ന് പൊലീസ്.അങ്കമാലി മോർണിംഗ് സ്റ്റാർ കോളജ് വിദ്യാർഥിനി ജാസ്ലിയയെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഓടിച്ചിരുന്ന ഡോക്ടറെ പിടികൂടുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ്  ഇന്നലെ പുറപ്പെടുവിച്ചിരുന്നു.

കോളേജ് വിദ്യാർഥിനിയായ ജസ്‌ലിയ ജോണ്‍സനെ ഫെബ്രുവരി 28 ന് രാത്രി അങ്കമാലിയില്‍ വെച്ചാണ് കാർ ഇടിച്ച്‌ തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. അപകടമുണ്ടാക്കി നിർത്താതെ പോയ കാർ ആലപ്പുഴ തുറവൂരില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു