നാറ്റിക്കരുത് സാറേ... ഒരു കൈ അബദ്ധം..; ഭാര്യസഹോദരനെ കള്ളനാക്കാന്‍ വ്യാജ സ്വര്‍ണ്ണ മോഷണപരാതി; ഒടുവില്‍ വിരലടയാളം കുടുക്കി

ഭാര്യാസഹോദരനെ കള്ളക്കേസില്‍ കുടുക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി.വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഏഴ് പവൻ സ്വർണ്ണവും 15,000 രൂപയും മോഷണം പോയെന്നായിരുന്നു മനോജിന്റെ പരാതി

 

ജനല്‍ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തു കയറിയതെന്ന് ഇയാള്‍ പോലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍ വിഴിഞ്ഞം പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ ജനല്‍ കമ്പികള്‍ മുറിച്ചിരിക്കുന്നത് വീടിന് അകത്തുനിന്നാണെന്ന് വ്യക്തമായി

വിഴിഞ്ഞം : ഭാര്യാസഹോദരനെ കള്ളക്കേസില്‍ കുടുക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി.വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഏഴ് പവൻ സ്വർണ്ണവും 15,000 രൂപയും മോഷണം പോയെന്നായിരുന്നു മനോജിന്റെ പരാതി.  കുടുംബതർക്കത്തെത്തുടർന്നുള്ള പ്രതികാരമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.

ജനല്‍ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തു കയറിയതെന്ന് ഇയാള്‍ പോലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍ വിഴിഞ്ഞം പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ ജനല്‍ കമ്പികള്‍ മുറിച്ചിരിക്കുന്നത് വീടിന് അകത്തുനിന്നാണെന്ന് വ്യക്തമായി. ജനല്‍ കമ്പി മുറിക്കുന്നതിനിടെ മനോജിന്റെ കയ്യിലുണ്ടായ പരിക്ക് കേസ് തെളിയിക്കുന്നതില്‍ നിർണ്ണായകമായി

ഇതോടെ മനോജിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നാടകത്തിന്റെ ചുരുളഴിഞ്ഞത്. വിരലടയാളം പരിശോധിച്ചതോടെയാണ് മനോജ് പിടിയിലായത്.സ്വർണ്ണം താൻ തന്നെ പണയം വെച്ചതാണെന്നും, കവർച്ച നടന്നുവെന്ന് വരുത്തി ഭാര്യാസഹോദരനെ കേസില്‍ കുടുക്കാനുമാണ് താൻ പദ്ധതിയിട്ടതെന്നും മനോജ് പോലീസിനോട് സമ്മതിച്ചു. കുറ്റം സമ്മതിച്ച പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.