'മദ്യപാനികളും മാന്യമായി പെരുമാറാന്‍ അറിയാത്തവരുമായ പൊലീസുകാരെ ശബരിമലയിലേക്ക് അയക്കരുത്'; എസ്പിമാര്ക്ക് ഐജിയുടെ കത്ത്
'മദ്യപാനികളും മാന്യമായി പെരുമാറാന്‍ അറിയാത്തവരുമായ പൊലീസുകാരെ ശബരിമലയിലേക്ക് അയക്കരുത്'; എസ്പിമാര്ക്ക് ഐജിയുടെ കത്ത്
നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരുമായി വന്ന വാഹനത്തിന്റെ ഡ്രൈവറെ മര്‍ദിച്ച എഎസ്ഐ ജിജോയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഭക്തജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കലാണ് പൊലീസിന്റെ കടമ.
മദ്യപാനികളും മാന്യമായി പെരുമാറ്റം ഇല്ലാത്തതുമായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുതെന്ന് ഐജി പി പ്രകാശ്. നിലയ്ക്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊലീസുകാരന്റെ പെരുമാറ്റം സേനക്ക് നാണക്കേടുണ്ടാക്കി. ഭക്തജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കലാണ് പൊലീസിന്റെ കടമ. അതിന് കളങ്കം വരുത്തുന്നവരെ ഡ്യൂട്ടിക്കായി അയക്കാതിരിക്കാന്‍ എസ്പിമാര് ശ്രദ്ധിക്കണമെന്നും കത്തില്‍ പറയുന്നു.
നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരുമായി വന്ന വാഹനത്തിന്റെ ഡ്രൈവറെ മര്‍ദിച്ച എഎസ്ഐ ജിജോയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ക്കിംഗ് ആയി ബന്ധപ്പെട്ട തര്‍ക്കത്തിന് ഒടുവില്‍ ആയിരുന്നു മര്‍ദ്ദനം. മുഖ്യമന്ത്രിയുടെ നാട്ടുകാരന് എന്ന് പറഞ്ഞപ്പോ പ്രകോപിതനായി മര്‍ദിച്ചെന്നാണ് ഡ്രൈവറായ വടക്കന്‍ പറവൂര്‍ സ്വദേശി പ്രശാന്തിന്റെ പരാതി.
ആദ്യ അടിയില്‍ തന്നെ മൊബൈല്‍ വീഡിയോ പോസ് ആയതിനാല്‍ കൂടുതല്‍ ദൃശ്യങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ല. പലതവണ മര്‍ദ്ദിച്ചെന്നും പ്രശാന്ത് പറയുന്നു. എറണാകുളത്ത് നിന്നും ശബരിമല സ്പെഷ്യല്‍ ഡ്യൂട്ടിക്ക് എത്തിയ എഎസ്ഐ ജിജോയുടെ ഭാഗത്ത് ഗുരുതര വീഴ്ചപറ്റി എന്ന് രഹസ്യ അന്വേഷണം വിഭാഗം റിപ്പോര്‍ട്ട് നല്കി. ഇതോടെയാണ് ശക്തമായ നടപടിക്ക് ശബരിമല പോലീസ് ചീഫ് കോഡിനേറ്റര്‍ പി വിജയന് ഐപിഎസ് ഉടനടി നിര്‍ദ്ദേശം നല്‍കിയത്.