'ഭക്തരോട് ഒരു കാരണവശാലും ദേഷ്യം പ്രകടപ്പിക്കരുത്'; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജിവനക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം
ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാര്‍ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി.
Updated: Nov 20, 2026, 09:59 IST
എന്ത് പ്രകോപനമുണ്ടായാലും തര്‍ക്കമോ മോശം പെരുമാറ്റമോ ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാര്‍ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി.
ഭക്തരോട് ഒരു കാരണവശാലും ദേഷ്യം പ്രകടപ്പിക്കരുതെന്നും സമചിത്തയയോടെ പെരുമാറണം. എന്ത് പ്രകോപനമുണ്ടായാലും തര്‍ക്കമോ മോശം പെരുമാറ്റമോ ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.
ക്ഷേത്ര ജീവനക്കാരുടെ ഭാഗത്തു നിന്ന് ഭക്തര്‍ക്ക് നേരിടേണ്ടി വന്ന ഉപദ്രവും അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജികളിലാണ് ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.
നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്നും നടപ്പിലാക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം അഭിഭാഷകന് ഉറപ്പു നല്കി. ഇതേതുടര്‍ന്ന് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.