കുട മറക്കല്ലേ...അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ
കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിലവില്‍ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 12 ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മെയ് 13 ന് എറണാകുളം , തൃശൂർ, മലപ്പുറം , കോഴിക്കോട് ,വയനാട് , കണ്ണൂർ ജില്ലകളിലുമാണ് മഞ്ഞ അലർട്ട്
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിലവില്‍ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മെയ് 11 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മഞ്ഞ അലേർട്ട് ഉണ്ട്.
മെയ് 12 ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മെയ് 13 ന് എറണാകുളം , തൃശൂർ, മലപ്പുറം , കോഴിക്കോട് ,വയനാട് , കണ്ണൂർ ജില്ലകളിലുമാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ വരെ ഇവിടങ്ങളില്‍ ലഭിക്കും.