'തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട',ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂ,പിണറായി വിജയൻ
ഇഡി പരിശോധനയ്ക്ക് ശേഷം സിപിഎം പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും ഈ തരത്തിലുള്ള നടപടികള്‍ കൊണ്ട് തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇ ഡിയുടെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകള്‍ പൂര്‍ണമായി തകര്‍ത്തു
തിരുവനന്തപുരം : ഇഡി പരിശോധനയ്ക്ക് ശേഷം സിപിഎം പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും ഈ തരത്തിലുള്ള നടപടികള്‍ കൊണ്ട് തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.
റെയ്ഡ് വിവരമറിഞ്ഞ് കണ്ണൂരില്‍ പിണറായിയുടെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൂവി വിളിച്ചു.ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇ ഡിയുടെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകള്‍ പൂര്‍ണമായി തകര്‍ത്തു
അക്രമാസക്തരായ പ്രവർത്തകരെ പോലീസ് തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് പോലീസും സിപിഎം പ്രവർത്തകരും തമ്മില്‍ വലിയ തോതില്‍ ഏറ്റുമുട്ടി. തുടർന്ന് സിപിഎം.ജനറല്‍ സെക്രട്ടറി എംഎ ബേബി ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി