'RC റദ്ദാക്കരുത്’; എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്'കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും, RC റദ്ദാക്കരുതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

 

ഒക്‌ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ്‌ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ ജയബാലകൃഷ്‌ണൻ (55) മരിച്ചത്‌. 

 

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും, RC റദ്ദാക്കരുതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

മുൻ കോടതി ഉത്തരവുകൾ കൂടി ചേർത്താണ് ജഡ്ജിയുടെ മറുപടി.ഡ്ജിയുടെ മറുപടിയിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ തീരുമാനം എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.ഒക്‌ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ്‌ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ ജയബാലകൃഷ്‌ണൻ (55) മരിച്ചത്‌.