വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യം വിൽക്കരുത്; നിലപാടിലുറച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യം വിൽക്കരുതെന്ന നിലപാടിലുറച്ച്  മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന പശ്ചാത്തലത്തിലാണ് പാർട്ടി നിലപാടിൽ യാതൊരുവിധ മാറ്റവുമില്ലെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞത്.

 

മലപ്പുറം: വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യം വിൽക്കരുതെന്ന നിലപാടിലുറച്ച്  മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന പശ്ചാത്തലത്തിലാണ് പാർട്ടി നിലപാടിൽ യാതൊരുവിധ മാറ്റവുമില്ലെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞത്.

 പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പൂർണ്ണമായി പരിഹരിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോവുകയുള്ളൂവെന്നും തങ്ങൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിനെ മുൻവിധിയോടെ കാണേണ്ടതില്ലെന്നാണ് സാദിഖലി തങ്ങളുടെ നിലപാട്. അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് നോക്കിയ ശേഷം മാത്രം വിലയിരുത്തിയാൽ മതിയെന്നും തങ്ങൾ പറഞ്ഞു. അതോടൊപ്പം, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.