മണ്ണാമൂലയില്‍ ആറ് പവനും ഫോണും പണവും മോഷ്ടിച്ചത് വീട്ടു ജോലിക്കാരി
ആറ് പവന്‍ സ്വര്‍ണവും 45,000 രൂപയും ഒരു മൊബൈല്‍ ഫോണുമാണ് സുജാത മോഷ്ടിച്ചത്.
Updated: Jan 16, 2026, 06:34 IST
മോഷ്ടിച്ച സ്വര്‍ണം നെടുമങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ 5 ലക്ഷം രൂപയ്ക്ക് സുജാത പണയം വെയ്ക്കുകയും ചെയ്തു
മണ്ണാമൂല നീതി നഗറിലെ വീട്ടില്‍ മോഷണം നടത്തിയ ജോലിക്കാരി പിടിയില്‍. ഉഴമലയ്ക്കല്‍ സ്വദേശി സുജാതയെ (55) പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തു. 2025 നവംബറിലായിരുന്നു കേസിനാസ്പദമായ മോഷണം നടന്നത്.
ആറ് പവന്‍ സ്വര്‍ണവും 45,000 രൂപയും ഒരു മൊബൈല്‍ ഫോണുമാണ് സുജാത മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മോഷ്ടിച്ച സ്വര്‍ണം നെടുമങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ 5 ലക്ഷം രൂപയ്ക്ക് സുജാത പണയം വെയ്ക്കുകയും ചെയ്തു. മോഷണം പോയ മൊബൈല്‍ ഫോണും പണയം വെച്ച സ്വര്‍ണ്ണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സുജാതയുടെ മകള്‍ക്കും മോഷണത്തില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.