തൃശൂരിൽ തെരുവുനായ ആക്രമണം:പുള്ളിമാനിന് പരുക്കേറ്റു

പുതുക്കാട് കല്ലൂര്‍ മുട്ടിത്തടിയില്‍ തെരുവുനായ ആക്രമണത്തില്‍ പുള്ളിമാനിന് പരുക്കേറ്റു. ജനവാസ മേഖലയില്‍ എത്തിയ മാനിനെയാണ് തെരുവുനായകള്‍ കൂട്ടമായി ആക്രമിച്ചത്. വഴിയോരത്തേക്ക് ഓടിയെത്തിയ മാനിന്റെ കൈയ്യും കാലും ഒടിഞ്ഞ നിലയിലാണ്

 


തൃശൂര്‍: പുതുക്കാട് കല്ലൂര്‍ മുട്ടിത്തടിയില്‍ തെരുവുനായ ആക്രമണത്തില്‍ പുള്ളിമാനിന് പരുക്കേറ്റു. ജനവാസ മേഖലയില്‍ എത്തിയ മാനിനെയാണ് തെരുവുനായകള്‍ കൂട്ടമായി ആക്രമിച്ചത്. വഴിയോരത്തേക്ക് ഓടിയെത്തിയ മാനിന്റെ കൈയ്യും കാലും ഒടിഞ്ഞ നിലയിലാണ്. സംഭവം കണ്ട നാട്ടുകാര്‍ തെരുവുനായകളെ ഓടിച്ചുവിടുകയായിരുന്നു.

 ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി മാനിനെ കൊണ്ടുപോയി. മുന്‍പും ഈ പ്രദേശത്ത് തെരുവുനായയുടെ ആക്രമണത്തില്‍ മാനിന് പരുക്കേറ്റിരുന്നു. മേഖലയില്‍ തെരുവുനായയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.