വിവാഹബന്ധം വേര്‍പെടുത്താതെ രണ്ടാമതും വിവാഹം കഴിച്ചു, ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ ഡോക്ടറുടെ സമരം

സ്വര്‍ണവും പണവും തട്ടിയെന്നും പരാതിയുണ്ട്.

 

വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതിലാണ് ഡോക്ടറുടെ പ്രതിഷേധം.

ഭര്‍ത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാള്‍ സമരം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. തൃശൂര്‍ എടക്കഴിയൂര്‍ സ്വദേശി ഡോ. ഐഷയാണ് 14 ദിവസമായി ഭര്‍തൃ വീടിനു മുന്നില്‍ സമരം ഇരിക്കുന്നത്.

വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതിലാണ് ഡോക്ടറുടെ പ്രതിഷേധം. സ്വര്‍ണവും പണവും തട്ടിയെന്നും പരാതിയുണ്ട്. എന്നാല്‍, ഭാര്യ വിവാഹമോചനത്തിന് തയ്യാറായിരുന്നില്ലെന്നാണ് ഡോ. അലിയുടെ വിശദീകരണം.