ഡോക്ടറെ മർദിച്ച് കവർച്ച നടത്തിയ കേസ്: നടിയുടെ ജാമ്യാപേക്ഷ തള്ളി; പീഡന പരാതിയിൽ ഡോക്ടർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഡോക്ടറെ മർദിച്ച് പണവും വസ്തുക്കളും കവർന്ന കേസിൽ യുവനടി അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. അന്വേഷണം ആദ്യഘട്ടത്തിലാണെന്നും ഈ സമയത്ത് ജാമ്യം നൽകരുതെന്നുമുള്ള പോലീസിന്റെ വാദം ശരിവെച്ചാണ് കോടതി നടപടി.

 

കൊച്ചി: ഡോക്ടറെ മർദിച്ച് പണവും വസ്തുക്കളും കവർന്ന കേസിൽ യുവനടി അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. അന്വേഷണം ആദ്യഘട്ടത്തിലാണെന്നും ഈ സമയത്ത് ജാമ്യം നൽകരുതെന്നുമുള്ള പോലീസിന്റെ വാദം ശരിവെച്ചാണ് കോടതി നടപടി.

അതേസമയം, നടിയുടെ ബന്ധു നൽകിയ ലൈംഗിക പീഡന പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഡോക്ടർ ജോൺ വർഗീസിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പരാതിക്കാരി തെളിവായി നൽകിയ ഫോൺ ഇൻഫോപാർക്ക് പോലീസ് പരിശോധിച്ചപ്പോൾ 12 സ്ത്രീകളൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ ഡോക്ടറുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

യുവനടി അതുല്യ, സുഹൃത്തായ നടൻ എന്നിവരടങ്ങുന്ന 12 അംഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈൽ ഫോണുകൾ ഉൾപ്പെടെ 3.25 ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തെന്നാണ് കേസ്. ഈ സംഭവത്തിൽ ഡോക്ടർ നൽകിയ പരാതിയിലാണ് നടിയടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് നടിയുടെ ബന്ധു ഡോക്ടർക്കെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്.