ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുകൊണ്ട് പിണറായിയെ വേട്ടയാടണമെന്നുണ്ടോ? നിയമപരമായ കാര്യം നടന്നേ പറ്റൂ: ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയെ വേട്ടയാടി എന്നതില്‍ സംശയമില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. അദ്ദേഹത്തെ വേട്ടയാടിയവര്‍ ഇന്ന് മറുവശത്ത് നില്‍ക്കുകയാണ്.

 

സിപിഐഎം ഇതുകണ്ട് പഠിക്കണം. നിയമം നിയമത്തിനനുസരിച്ച് പോകുമ്പോള്‍ നടപടി ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സിഎംആര്‍എല്‍ വിഷയത്തിലെ സര്‍ക്കാര്‍ നടപടിയില്‍ നേതൃത്വം വ്യക്തത വരുത്തണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. മാത്യു കുഴല്‍നാടന്‍ പറഞ്ഞത് താന്‍ അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. അദ്ദേഹത്തെ ആര്‍ക്കും തെറ്റ് പറയാന്‍ കഴിയില്ല. കെ സുധാകരന്‍ പറഞ്ഞതും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. എന്നാല്‍ ആരെയും വേട്ടയാടുന്നത് കോണ്‍ഗ്രസ് രീതിയല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സിപിഐഎം ഇതുകണ്ട് പഠിക്കണം. നിയമം നിയമത്തിനനുസരിച്ച് പോകുമ്പോള്‍ നടപടി ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നിയമപരമായ കാര്യം നടക്കണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന സര്‍ക്കാര്‍ നിലപാട് മികച്ചതാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായി ശിക്ഷിക്കപ്പെടും. മനുഷ്യത്വമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതാണ് സിപിഐഎമ്മില്‍ നിന്നുള്ള വ്യത്യാസം. കൃത്യമായ നടപടികളുമായി തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയെ വേട്ടയാടി എന്നതില്‍ സംശയമില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. അദ്ദേഹത്തെ വേട്ടയാടിയവര്‍ ഇന്ന് മറുവശത്ത് നില്‍ക്കുകയാണ്. കള്ളക്കഥ ഉണ്ടാക്കിയാണ് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത്. വെറും ഒരു പരാതി എഴുതി വാങ്ങി പ്രതികാര ബുദ്ധിയോടെയാണ് മുന്‍ സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയോട് പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആ രീതി എന്തായാലും കോണ്‍ഗ്രസ് സ്വീകരിക്കില്ല. കൃത്യമായ നിയമ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോയാല്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടും. തെറ്റ് ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടാനും പാടില്ല. അതിന് സര്‍ക്കാര്‍ സമയമെടുത്താലും പ്രശ്നമില്ലെന്ന് എംഎല്‍എ പറഞ്ഞു. തനിക്ക് ആരോടും വൈരാഗ്യമില്ല. പരസ്പര ബഹുമാനത്തിലാണ് എല്ലാവരും മുന്നോട്ട് പോകേണ്ടത്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുകൊണ്ട് പിണറായി വിജയനെ വേട്ടയാടേണ്ടതുണ്ടോ എന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു.