ദീപാവലിക്ക് തിരക്ക് ; സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ
ദക്ഷിണ റെയില്‍വേ ദീപാവലി സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോര്ത്ത്താംബരം സ്പെഷല്‍ (06164) 10ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും
16 തേഡ് എസി, സ്ലീപ്പര്‍2.ബംഗളൂരു കന്റോണ്‍മെന്റ് തിരുവനന്തപുരം നോര്‍ത്ത് സ്പെഷല്‍ (06575) 6ന് വൈകിട്ട് 4.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും
തിരുവനന്തപുരം: ദക്ഷിണ റെയില്‍വേ ദീപാവലി സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോര്ത്ത്താംബരം സ്പെഷല്‍ (06164) 10ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. നാഗര്‍കോവില്‍, മധുര വഴിയാണ് സര്‍വീസ്. മടക്ക ട്രെയിന്‍ (06163) 11ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 5ന് തിരുവനന്തപുരത്ത് എത്തും. കോച്ചുകള്‍:
16 തേഡ് എസി, സ്ലീപ്പര്‍2.ബംഗളൂരു കന്റോണ്‍മെന്റ് തിരുവനന്തപുരം നോര്‍ത്ത് സ്പെഷല്‍ (06575) 6ന് വൈകിട്ട് 4.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ (06576) 7ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6ന് ബെംഗളൂരുവിലെത്തും. കോട്ടയം, എറണാകുളം വഴിയാണു സര്‍വീസ്. കോച്ചുകള്‍: സെക്കന്‍ഡ് എസി1, തേഡ് എസി5, സ്ലീപ്പര്‍8, ജനറല്‍5.
തിരുവനന്തപുരം നോര്ത്ത്ചെന്നൈ എഗ്മോര്‍ സ്പെഷല്‍ (06158) 10ന് രാത്രി 7.40ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്കു 1ന് ചെന്നൈയിലെത്തും. മടക്ക ട്രെയിന്‍ (06157) 11ന് 3.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. ആലപ്പുഴ, എറണാകുളം, പാലക്കാട് വഴിയാണ് സര്‍വീസ്. കോച്ചുകള്‍:
സെക്കന്‍ഡ് എസി2, തേഡ് എസി2, തേഡ് എസി ഇക്കോണമി3, സ്ലീപ്പര്‍6, ജനറല്‍4.ദീപാവലി പ്രമാണിച്ച് ചെന്നൈ താംബരത്തുനിന്ന് തെങ്കാശിയിലേക്ക് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഏഴിന് രാവിലെ 5 മണിക്ക് താംബരത്തുനിന്ന് പുറപ്പെടുന്ന് ട്രെയിന്‍ വൈകിട്ട് 4.45ന് തെങ്കാശിയിലെത്തും. തിരിച്ചുള്ള ട്രെയിന്‍ ഒന്‍പതിന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചെങ്കോട്ടയില്‍ നിന്നാണ് പുറപ്പെടുക. പിറ്റേന്ന് പുലര്‍ച്ചെ 3.20ന് താംബരത്തെത്തും.