ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ
ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്കൂളിലെ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്കൂളിലെത്തി തെളിവെടുത്തു.
Jun 25, 2025, 17:00 IST
ഒന്നര മാർക്ക് കുറഞ്ഞത്തിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു.
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്കൂളിലെ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്കൂളിലെത്തി തെളിവെടുത്തു. സ്കൂളിൽ ഒരു പീഡനവും നടന്നിട്ടില്ലെന്നാണ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം.
വിദ്യാർഥിനിക്ക് കണക്ക് പരീക്ഷയിൽ മാർക്ക് കുറവായതിനാൽ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റിയിരുന്നു. അത് സത്യമാണെന്നും സ്കൂൾ മാനേജ്‌മന്റ് വ്യക്തമാക്കി.ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാർക്ക് കുറഞ്ഞത്തിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു.