സാമുഹിക സുരക്ഷാപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

നവംബറിലെ സാമൂഹിക സുരക്ഷാ പെന്‍ഷനും സര്‍ക്കാര്‍ ധനം ഉപയോഗിച്ചു പെന്‍ഷന്‍ വിതരണം ചെയ്യുന്ന ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും ഇന്നുമുതല്‍ വിതരണം ചെയ്യും.

 

വിവിധ പെന്‍ഷനുകള്‍ക്കായി 1,113.4 കോടി രൂപ അനുവദിച്ചു. മുടക്കമില്ലാതെ ഏഴാം മാസവും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുകയാണ്

തിരുവനന്തപുരം: നവംബറിലെ സാമൂഹിക സുരക്ഷാ പെന്‍ഷനും സര്‍ക്കാര്‍ ധനം ഉപയോഗിച്ചു പെന്‍ഷന്‍ വിതരണം ചെയ്യുന്ന ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും ഇന്നുമുതല്‍ വിതരണം ചെയ്യും.

കൂടാതെ ദേശീയ സാമൂഹിക സഹായ പദ്ധതിയില്‍ വരുന്ന ഇന്ദിരാഗാന്ധി വാര്‍ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ എന്നിവയുടെ വിതരണവും തുടങ്ങും.ഡിസംബര്‍ 25ന് വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

വിവിധ പെന്‍ഷനുകള്‍ക്കായി 1,113.4 കോടി രൂപ അനുവദിച്ചു. മുടക്കമില്ലാതെ ഏഴാം മാസവും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുകയാണ്