അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ

സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മൂന്ന് മാസത്തെ പെൻഷൻ ആണ് ആദ്യ ഘട്ടം വിതരണം ചെയ്യുക

 

അങ്കണവാടി പെൻഷൻ വിതരണത്തിന് സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയിൽ നിന്നാണ് പെൻഷൻ വിതരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മൂന്ന് മാസത്തെ പെൻഷൻ ആണ് ആദ്യ ഘട്ടം വിതരണം ചെയ്യുക. അങ്കണവാടി പെൻഷൻ വിതരണത്തിന് സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയിൽ നിന്നാണ് പെൻഷൻ വിതരണം.

അതേസമയം  ഓണക്കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാർക്ക് ആശ്വാസ പ്രഖ്യാപനവുമായി ആഭ്യന്തരവകുപ്പ്. ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് നൽകിയിരുന്ന 500 രൂപ അലവൻസ് 1000 രൂപയാക്കി. നാലു ദിവസം ഡ്യൂട്ടി ചെയ്യുന്ന എല്ലാ പൊലീസുകാർക്കും 1000 രൂപ നൽകും. പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹികളുടെ നിവേദന പ്രകാരമാണ് ഉത്തരവ്. 2011ൽ ഉമ്മൻചാണ്ടി സർക്കാരാണ് ഓണക്കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാർക്ക് അലവൻസ് ഏർപ്പെടുത്തിയത്