റേഷൻ കടകളിലൂടെയുളള മണ്ണെണ്ണ വിതരണം ഉടൻ തുടങ്ങും
വിതരണം സുഗമമാക്കാൻ മണ്ണെണ്ണ ഡിപ്പൊ ഉടമകളുടെ കമ്മീഷനും കടത്ത് കൂലിയും കൂട്ടി.മൊത്തവ്യാപാരികള്‍ക്കുള്ള കടത്തുകൂലി ആദ്യത്തെ 40 കിലോമീറ്റര്‍ വരെ കിലോ ലിറ്ററിന് 500 രൂപയും അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 5 രൂപയും ആയിട്ടാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.
Jun 18, 2025, 11:25 IST
മഞ്ഞക്കാർഡുകാർക്ക് 1 ലീറ്ററും മറ്റ് കാർഡുകാർക്ക് അര ലീറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക.
റേഷൻ കടകളിലൂടെയുളള മണ്ണെണ്ണ വിതരണം ഉടൻ തുടങ്ങും.വിതരണം സുഗമമാക്കാൻ മണ്ണെണ്ണ ഡിപ്പൊ ഉടമകളുടെ കമ്മീഷനും കടത്ത് കൂലിയും കൂട്ടി.മൊത്തവ്യാപാരികള്‍ക്കുള്ള കടത്തുകൂലി ആദ്യത്തെ 40 കിലോമീറ്റര്‍ വരെ കിലോ ലിറ്ററിന് 500 രൂപയും അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 5 രൂപയും ആയിട്ടാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.
മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷന്‍വ്യാപാരികള്‍ക്കുള്ള കമ്മിഷന്‍ ലിറ്ററിന് 6 രൂപയാക്കി ഉയര്‍ത്തി. രണ്ട് വര്‍ദ്ധനവുകള്‍ക്കും 2025 ജൂണ്‍ 1 മുതല്‍ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.മഞ്ഞ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റ് കാർഡുകാർക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക.ജൂണ്‍ 30ന് അവസാനിക്കുന്ന 2025-26 ആദ്യ പാദത്തിൽ 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേരളത്തിന് അനുവദിച്ചത്.