വന്ദേമാതരം പൂർണ്ണമായി പാടിയതിൽ അതൃപ്തി; ഗാനം തീരുന്നതിന് മുൻപേ കസേരയിലിരുന്ന് മന്ത്രി കെ. മുരളീധരൻ

ഔദ്യോഗിക ചടങ്ങിനിടെ ദേശീയ ഗീതമായ 'വന്ദേമാതരം' പൂർണ്ണമായി ആലപിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗാനം തീരുന്നതിന് മുൻപ് തന്നെ കസേരയിൽ ഇരുന്ന് മന്ത്രി കെ. മുരളീധരൻ. കാസർകോട് മൂലിയാർ (മുള്ളേരിയ) കുടുംബാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു സംഭവം. ആദ്യ രണ്ട് ചരണങ്ങൾ പാടിക്കഴിഞ്ഞയുടൻ ഗാനം അവസാനിച്ചെന്ന് കരുതി മന്ത്രിയും ഒപ്പമുണ്ടായിരുന്ന നേതാക്കളും ഇരിക്കാൻ ശ്രമിക്കുകയായിരുന്നു.

 

കാസർകോട്: ഔദ്യോഗിക ചടങ്ങിനിടെ ദേശീയ ഗീതമായ 'വന്ദേമാതരം' പൂർണ്ണമായി ആലപിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗാനം തീരുന്നതിന് മുൻപ് തന്നെ കസേരയിൽ ഇരുന്ന് മന്ത്രി കെ. മുരളീധരൻ. കാസർകോട് മൂലിയാർ (മുള്ളേരിയ) കുടുംബാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു സംഭവം. ആദ്യ രണ്ട് ചരണങ്ങൾ പാടിക്കഴിഞ്ഞയുടൻ ഗാനം അവസാനിച്ചെന്ന് കരുതി മന്ത്രിയും ഒപ്പമുണ്ടായിരുന്ന നേതാക്കളും ഇരിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഗാനം പൂർണ്ണമായി തുടർന്നു പാടിയതോടെ മന്ത്രിയും കൂടെയുണ്ടായിരുന്ന ജില്ലാ കളക്ടർ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കെ. മഹിൻ എം.എൽ.എ എന്നിവരും ഇരുന്നു.

ഗാനം ബാക്കി ആലപിക്കുന്നതിനിടെ മന്ത്രി അരികിലിരുന്നവരുമായി സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, വേദിയിലുണ്ടായിരുന്ന കെ. നീലകണ്ഠൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ എന്നിവർ ഗാനം പൂർത്തിയാകുന്നതുവരെ എഴുന്നേറ്റു നിന്നു. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശത്തെച്ചൊല്ലി വലിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ സംഭവം. സംസ്ഥാനത്ത് വന്ദേമാതരത്തിൻ്റെ പൂർണ്ണരൂപം ആലപിക്കില്ലെന്നും സർക്കാർ ചടങ്ങുകളിൽ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ ഉൾപ്പെടുത്തൂ എന്നും മന്ത്രി കെ. മുരളീധരൻ മുൻപ് വ്യക്തമാക്കിയിരുന്നു.