താരസംഘടനയില്‍ വീണ്ടും തര്‍ക്കം; ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍

വീണ്ടും പ്രവര്‍ത്തനം സജീവമാക്കാന്‍ ശ്വേതാ മേനോന്‍ കമ്മിറ്റി ശ്രമിക്കുന്നതിനിടെയാണ് വിവാദം കനക്കുന്നത്.

 

ജനറല്‍ ബോഡിയില്‍ രാജി സമര്‍പ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരില്‍ പ്രവര്‍ത്തനം നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം താരങ്ങളും കിറ്റ് വാങ്ങാന്‍ തയ്യാറായില്ല.

താരസംഘടന അമ്മയില്‍ ശ്വോതാ മേനോന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരു വിഭാഗം താരങ്ങള്‍ രംഗത്ത്. ജനറല്‍ ബോഡിയില്‍ രാജി സമര്‍പ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരില്‍ പ്രവര്‍ത്തനം നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം താരങ്ങളും കിറ്റ് വാങ്ങാന്‍ തയ്യാറായില്ല. രമേഷ് പിഷാരടിയുടെ കമ്മിറ്റിക്ക് തുടരാനാകില്ലെന്ന് മാത്രമാണ് കോടതി ഉത്തരവെന്നും താരങ്ങള്‍ പറയുന്നു. വീണ്ടും പ്രവര്‍ത്തനം സജീവമാക്കാന്‍ ശ്വേതാ മേനോന്‍ കമ്മിറ്റി ശ്രമിക്കുന്നതിനിടെയാണ് വിവാദം കനക്കുന്നത്.

വനിതാ താരങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പായ 'പെണ്‍മക്കള്‍' ഗ്രൂപ്പിലെ ചില അംഗങ്ങളാണ് ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി രംഗത്ത് വന്നിരിക്കുന്നത്. ഓണക്കിറ്റ് നല്‍കുന്നതില്‍ വലിയ പ്രതിഷേധം ആണ് ഇവര്‍ ഉയര്‍ത്തുന്നത്. ചുരുക്കം ആളുകള്‍ മാത്രമാണ് ഓണക്കിറ്റ് വാങ്ങാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുള്ളത്. രമേഷ് പിഷാരടിയുടെ അഡ്ഹോക്ക് കമ്മിറ്റി തുടരരുതെന്ന് കോടതി പറഞ്ഞതില്‍ ശ്വോതാ മേനോന്‍ കമ്മിറ്റിക്ക് ഭരണം തുടരാം എന്ന അര്‍ത്ഥമില്ലെന്നാണ് താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ആഗസ്റ്റ് 11നാണ് താര സംഘനയുടെ ഭരണം ആര്‍ക്ക് എന്നതില്‍ കേസ് കോടതി പരിഗണിക്കുന്നത്. അതിനിടെ സംഘടനയില്‍ രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രജിസ്ട്രാറെ സമീപിച്ചിരുന്നു.