അനധികൃത സ്വത്ത് സമ്പാദന കേസ് ; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി
മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിൽ മോചിതനായി. അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്ക് ലഭിച്ച തടവുശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചതോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.
നാല് വര്ഷം തടവും 30 ലക്ഷം രൂപ പിഴയുമാണ് ടോമിന് ജെ തച്ചങ്കരിക്ക് വിജിലന്സ് കോടതി വിധിച്ച ശിക്ഷ.
കൊച്ചി: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിൽ മോചിതനായി. അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്ക് ലഭിച്ച തടവുശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചതോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിൽ ജസ്റ്റിസ് എ ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്.
കോട്ടയം വിജിലൻസ് പ്രത്യേക കോടതി വിധിച്ച ശിക്ഷാവിധിക്കെതിരെ തച്ചങ്കരി നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.നാല് വര്ഷം തടവും 30 ലക്ഷം രൂപ പിഴയുമാണ് ടോമിന് ജെ തച്ചങ്കരിക്ക് വിജിലന്സ് കോടതി വിധിച്ച ശിക്ഷ.
ഈ ശിക്ഷാവിധിയാണ് ഹൈക്കോടതി മരവിപ്പിച്ചത്. പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നുമാണ് ഉപാധികള്. സെപ്റ്റംബര് 18 മുതല് തച്ചങ്കരി പൂജപ്പുര സെന്ട്രല് ജയിലിലായിരുന്നു. അനുകൂല ഉത്തരവ് വന്നതോടെ രാത്രി 8.50-ഓടെയാണ് ജയില് മോചിനതനായത്.