ശാരീരിക വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം;പരിശോധന റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ സമർപ്പിക്കും
ശാരീരിക വൈകല്യങ്ങളുള്ള കുഞ്ഞ് ജനിച്ച സംഭവത്തിൽ മെഡിക്കൽ സംഘം പരിശോധന നടത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരമുള്ള മെഡിക്കൽ സംഘമാണ് ആലപ്പുഴയിലെത്തി പരിശോധന നടത്തിയത് .
ആലപ്പുഴ: ശാരീരിക വൈകല്യങ്ങളുള്ള കുഞ്ഞ് ജനിച്ച സംഭവത്തിൽ മെഡിക്കൽ സംഘം പരിശോധന നടത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരമുള്ള മെഡിക്കൽ സംഘമാണ് ആലപ്പുഴയിലെത്തി പരിശോധന നടത്തിയത് . രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ലാബ് റിപ്പോർട്ടുകൾ തെറ്റായതാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസറും ആരോഗ്യവകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഗര്‍ഭകാലയളവില്‍ ഏഴ് തവണ സ്‌കാനിംഗ് നടത്തിയിട്ടും ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍ കണ്ടെത്തിയില്ലെന്ന പരാതിയില്‍ കടപ്പുറം വനിതാ ശിശു ആശുപത്രിയിലെ ഡോ.പുഷ്പ, ഡോ.ഷേര്‍ളി, നഗരത്തിലെ രണ്ട് സ്വകാര്യ ലബോറട്ടറികളിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു.ലാബ് റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വിലയിരുത്തല്‍. കുഞ്ഞിന്റെ മാതാവ് സുറുമി സ്‌കാനിങ് നടത്തിയ മിഡാസ് ലാബില്‍ ഒരേ ഡോക്ടര്‍ രണ്ട് പരിശോധന റിപ്പോര്‍ട്ടുകളില്‍ വ്യത്യസ്തമായ ഒപ്പിട്ടുവെന്നതും കണ്ടെത്തി.
സാധാരണ മനുഷ്യരെ ചൂഷണം ചെയ്യുന്ന സ്വകാര്യ ലാബുകളുടെ കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മിടാസ് ലാബിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ജെയിംസ് സാമുവല്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു