ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യും
ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യും.ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതിനുശേഷമാകും ചോദ്യം ചെയ്യലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു
പ്രശസ്തിക്കുവേണ്ടി പലരും അതിജീവിതയുടെ പേര് പരസ്യപ്പെടുത്തുന്നുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു
കൊച്ചി : ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യും.ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുക. ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതിനുശേഷമാകും ചോദ്യം ചെയ്യലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.
സംവിധായകൻ രഞ്ജിത്തിന്റെ ഫോണ്‍ ഉള്‍പ്പെടെ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കേസില്‍ സാക്ഷി മൊഴികളും കൂടുതല്‍ രേഖപ്പെടുത്താനുണ്ട്. ഇവയെല്ലാം ലഭിച്ച ശേഷം രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ കൂടെയുണ്ടായിരുന്ന നടൻ ബോബി കുര്യൻ, അസിസ്റ്റൻറ് ഡയറക്ടർ ശാലിനി എന്നിവരെ വീണ്ടും വിളിപ്പിച്ചേക്കും
സംഭവത്തിനുശേഷം രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ വിളിച്ചിരുന്നു.അതിജീവിത ഫോണ്‍ എടുത്തില്ല.പരാതി നല്‍കാൻ വൈകിയതില്‍ അസ്വാഭാവികതയില്ലെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു. പ്രശസ്തിക്കുവേണ്ടി പലരും അതിജീവിതയുടെ പേര് പരസ്യപ്പെടുത്തുന്നുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.