ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ സംശയകരമെന്ന് കോടതി
ഗൃഹപ്രവേശനം നടന്നതിന്റെ ഒരു തെളിവും അന്വേഷണ സംഘത്തിന് ഹാജരാക്കാന്‍ ആയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ദിലീപിനെ കാണാന്‍ എത്തിയത് സിനിമയുടെ ചര്‍ച്ചക്ക് വേണ്ടി എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ഗൃഹപ്രവേശത്തിന് എത്തിയത് എന്നാക്കി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ സംശയകരമെന്ന് കോടതി. ദിലീപിനെ കാണാന്‍ എത്തിയത് സിനിമയുടെ ചര്‍ച്ചക്ക് വേണ്ടിയെന്ന് മൊഴി നല്‍കിയ ബാലചന്ദ്ര കുമാര്‍, പിന്നീട് അത് ഗൃഹപ്രവേശത്തിനെന്ന് തിരുത്തിയെന്ന് കോടതി പറഞ്ഞു.
ഗൃഹ പ്രവേശനച്ചടങ്ങ് നടന്നതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും നിരീക്ഷണം.
ദിലീപുമായുള്ള എല്ലാ കൂടിക്കാഴ്ചകളും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 26.12.2016 നടന്ന മീറ്റിംഗിനെ കുറിച്ച് ഒരിടത്തും പള്‍സര്‍ സുനി പറഞ്ഞിട്ടില്ല. ബാലചന്ദ്രന്‍ കുമാര്‍ മാത്രമാണ് അത്തരമൊരു കാര്യം പറഞ്ഞിട്ടുള്ളത്. ഇത് സംശയകരമാണെന്നാണ് കോടതി നിരീക്ഷണം.
ദിലീപിനെ കാണാന്‍ എത്തിയത് സിനിമയുടെ ചര്‍ച്ചക്ക് വേണ്ടി എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ഗൃഹപ്രവേശത്തിന് എത്തിയത് എന്നാക്കി. അങ്ങനെയൊരു ഗൃഹപ്രവേശനം നടന്നതിന്റെ ഒരു തെളിവും അന്വേഷണ സംഘത്തിന് ഹാജരാക്കാന്‍ ആയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
പള്‍സര്‍ സുനിയും -ദിലീപും തമ്മില്‍ അതീവ രഹസ്യ സ്വഭാവത്തിലുള്ള ബന്ധമെന്ന് അന്വേഷണ സംഘം തന്നെ പറയുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍ ബാലചന്ദ്ര കുമാറിന്റെ മുന്നില്‍ എങ്ങനയാണ് ദിലീപ് പള്‍സറിന് ഒപ്പം നില്‍ക്കുകയെന്നും കോടതി ചോദിച്ചു.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ബി. സന്ധ്യയാണെന്നാണ് ദിലീപിന്റെ വാദമെന്നും കോടതി പറഞ്ഞു. സന്ധ്യയുടെ വിരമിക്കലിന് ശേഷം വിധി വരണമെന്ന നിര്‍ബന്ധ ബുദ്ധിയാണ് കാരണം.
വിചാരണ നീട്ടികൊണ്ട് പോകുകയായിരുന്നു ലക്ഷ്യമെന്നുമാണ് വാദം.