തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും നേരിട്ടുള്ള വിമാനസര്‍വീസ് 27 മുതല്‍
തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾക്ക് തുടക്കമാകുന്നു. 27 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്ന സർവീസുകളുടെ ബുക്കിങ് തുടങ്ങി.
Updated: Oct 10, 2026, 12:22 IST
ബഹ്റൈനിലേക്ക് നിലവില്‍ ഗള്‍ഫ് എയർ ദിവസേന സർവീസ് നടത്തുന്നുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾക്ക് തുടക്കമാകുന്നു. 27 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്ന സർവീസുകളുടെ ബുക്കിങ് തുടങ്ങി.
കേരളത്തില്‍നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് പുതിയ സർവീസ്.തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും റിയാദ് സർവീസ്. ദമ്മാമിലേക്ക് നിലവിലുള്ള പ്രതിദിന സർവീസിന് പുറമെയായിരിക്കും റിയാദ് സർവീസ്.
ബഹ്റൈനിലേക്ക് നിലവില്‍ ഗള്‍ഫ് എയർ ദിവസേന സർവീസ് നടത്തുന്നുണ്ട്. പുതിയ സർവീസ് കൂടി ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് കൂടുതല്‍ വിമാനയാത്രാ സൗകര്യങ്ങള്‍ ലഭിക്കും.