ഫുട്‌വേർ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ അവസരം
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് നാഷണൽ ഇംപോർട്ടൻസ് പദവിയുള്ള ഫുട്‌വേർ ഡിസൈൻ ആൻഡ് ഡിവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്ഡിഡിഐ) നടത്തുന്ന നാല് വ്യവസായ അധിഷ്ഠിത ഡിപ്ലോമ പ്രോഗ്രാമുകളിലെ 2025-26- ലെ സൈക്കിൾ-2 (ജനുവരി ബാച്ച്) പ്രവേശനത്തിന് അപേക്ഷിക്കാം.
ഫുട്‌വേർ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ അവസരം
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് നാഷണൽ ഇംപോർട്ടൻസ് പദവിയുള്ള ഫുട്‌വേർ ഡിസൈൻ ആൻഡ് ഡിവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്ഡിഡിഐ) നടത്തുന്ന നാല് വ്യവസായ അധിഷ്ഠിത ഡിപ്ലോമ പ്രോഗ്രാമുകളിലെ 2025-26- ലെ സൈക്കിൾ-2 (ജനുവരി ബാച്ച്) പ്രവേശനത്തിന് അപേക്ഷിക്കാം.
നോയിഡ, ഹൈദരാബാദ്, ചെന്നൈ, റോഹ്തക്, അങ്ക്‌ലേശ്വർ (സൂറത്ത്), ജോധ്പുർ, പട്ന, കൊൽക്കത്ത, ചണ്ഡീഗഢ്, ഛിന്ദ്‌വാഡ (മധ്യപ്രദേശ്), ഗുണ (മധ്യപ്രദേശ്), ഹർസത്ഗൻജ് (റായ്ബറേലി) കാമ്പസുകളിലാണ് പ്രോഗ്രാമുകൾ നടത്തുന്നത്.
പ്രോഗ്രാം, മൊഡ്യൂളുകൾ
ഓരോ പ്രോഗ്രാമിലും രണ്ട് മൊഡ്യൂളുകൾ ഉണ്ടാകും.
ഫുട്‌വേർ ടെക്‌നോളജി: മൊഡ്യൂൾ 1 -ഫുട്‌വേർ മാനുഫാക്ചറിങ് ടെക്‌നോളജി, മൊഡ്യൂൾ 2 -ഫുട്‌വേർ ഡിസൈൻ ആൻഡ് ഡിവലപ്‌മെന്റ്.
ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈൻ: അപ്പാരൽ ഡിസൈൻ, അപ്പാരൽ മാനുഫാക്ചറിങ്
റിട്ടെയിൽ ഫാഷൻ മാനേജ്‌മെന്റ്: റിട്ടെയിൽ ഫാഷൻ സ്റ്റോർ ബിസിനസ്, റിട്ടെയിൽ ഫാഷൻ ഡിജിറ്റൽ ബിസിനസ്
ലതർ അക്‌സസറീസ് ആൻഡ് ബാഗ് ഡിവലപ്‌മെന്റ്: ലതർ അക്‌സസറീസ് ഡിവലപ്‌മെന്റ്, ലതർ ബാഗ് ഡിവലപ്‌മെന്റ്
യോഗ്യത
നാലു പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. ഫുട്‌വേർ ടെക്‌നോളജി പ്രോഗ്രാമിലേക്ക് മറ്റ് യോഗ്യതയ്‌ക്കൊപ്പം നിശ്ചിത പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
മൾട്ടിപ്പിൾ എൻട്രി, എക്‌സിറ്റ് ഓപ്ഷനുകൾ
പ്രോഗ്രാമിൽ മൾട്ടിപ്പിൾ എൻട്രി, എക്‌സിറ്റ് ഓപ്ഷനുകൾ ഉണ്ട്. വിദ്യാർഥിയുടെ താത്പര്യത്തിനനുസരിച്ച് ഒന്നാം മോഡ്യൂളിലേക്കോ രണ്ടാം മോഡ്യൂളിലേക്കോ ഒരാൾക്ക് പ്രവേശനം നേടാം. ഏതെങ്കിലും ഒരു മൊഡ്യൂൾ (ഒന്ന്/രണ്ട്) വിജയകരമായി പൂർത്തിയാക്കി പുറത്തുവരുന്നവർക്ക്, പൂർത്തിയാക്കിയ മൊഡ്യൂളിനനുസരിച്ച് അനുയോജ്യമായ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. രണ്ടു മൊഡ്യൂളും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് (ക്രമം ഏതുമാകാം) ഒരു വർഷ ഡിപ്ലോമ ലഭിക്കും.
അപേക്ഷ
വിശദമായ യോഗ്യതാ വ്യവസ്ഥകൾ, പ്രോഗ്രാം വിശദാംശങ്ങൾ, ഓരോ പ്രോഗ്രാമും ലഭിക്കുന്ന കാമ്പസുകൾ, ഫീസ് ഘടന, കരിയർ സാധ്യതകൾ തുടങ്ങിയ വിവരങ്ങൾ www.fddiindia.com ലെ പ്രോഗ്രാം ബ്രോഷറിൽ ലഭിക്കും (അഡ്മിഷൻസ് > 1 ഇയർ ഡിപ്ലോമ പ്രോഗ്രാംസ് ലിങ്കുകൾ)
അപേക്ഷാഫോം ബ്രോഷറിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും രേഖകളും ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തിൽ നേരിട്ടോ, കൂറിയർ/പോസ്റ്റ്/ഇ-മെയിൽ വഴിയോ ഡിസംബർ 31-നകം ലഭിക്കണം. സീറ്റ് ലഭ്യതയ്ക്കു വിധേയമായി ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യ പരിഗണന എന്ന തത്ത്വം ഉപയോഗിച്ച് പ്രവേശനം നൽകും.
പ്രോഗ്രാം/കേന്ദ്രം അനുസരിച്ച് 70,000 രൂപ മുതൽ 90,000 രൂപവരെ ഫീസ് നൽകണം. ജനുവരി 10-നകം ഫീസ് അടയ്ക്കണം. കോഴ്‌സുകൾ ജനുവരി 15-ന് ആരംഭിക്കും.