കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ വീട്ടിലെത്തി കുടുംബത്തെ ചേർത്തു പിടിച്ച് ദിലീപ് ; കണ്ണുനനയ്ക്കുന്ന നിമിഷം !

നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനാ കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ട എട്ടാം പ്രതിയായ നടൻ ദിലീപ് ആലുവയിലെ

 

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനാ കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ട എട്ടാം പ്രതിയായ നടൻ ദിലീപ് ആലുവയിലെ വീട്ടിൽ തിരിച്ചെത്തി. വിധി വന്നതിന് പിന്നാലെ കോടതി വളപ്പിലും വീടിന് മുന്നിലും തടിച്ചുകൂടിയ ആരാധകർക്കൊപ്പമാണ് ദിലീപ് ആദ്യമായി സന്തോഷം പങ്കുവെച്ചത്.

വീടിന് പുറത്ത് തടിച്ചുകൂടിയ ആരാധകരുടെ ആഹ്ളാദ പ്രകടനങ്ങൾക്കിടെ കേക്ക് മുറിച്ചാണ് ദിലീപ് വിധി ആഘോഷിച്ചത്. ഇതിനുശേഷം ഗേറ്റ് കടന്ന് വീട്ടിലേയ്ക്ക് പ്രവേശിച്ച ദിലീപിനെ ഭാര്യ കാവ്യാ മാധവൻ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ വന്ന വിധി ദിലീപിനും കുടുംബാംഗങ്ങൾക്കും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയപ്പോൾ, ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയത്.