വിവാദങ്ങൾക്കിടെ എറണാകുളത്തപ്പൻ ക്ഷേത്രപരിപാടിയിൽ നിന്ന് പിന്മാറി നടൻ ദിലീപ്  ; പിന്മാറിയത് കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ നടൻ ദിലീപിനെ ക്ഷണിച്ചതിനെ ചൊല്ലി വിവാദം. പരിപാടിയിൽ നിന്ന് ദിലീപ് പിന്മാറി .ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപ് പിന്മാറിയത്.
 

ആലുവ: എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ നടൻ ദിലീപിനെ ക്ഷണിച്ചതിനെ ചൊല്ലി വിവാദം. പരിപാടിയിൽ നിന്ന് ദിലീപ് പിന്മാറി .ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപ് പിന്മാറിയത്. ദിലീപിനെ പങ്കെടുപ്പിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ എതിർപ്പുണ്ടായിരുന്നു . വിവാദം ഉണ്ടാക്കേണ്ടെന്ന് ദിലീപ് പറഞ്ഞതായി ക്ഷേത്രം ഭാരവാഹി പ്രസിഡന്‍റ് പറഞ്ഞു.

കഴിഞ്ഞ ദിവസം ദിലീപിന്‍റെ സിനിമ പ്രദർശിപ്പിച്ചതിന്‍റെ പേരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കമുണ്ടായിരുന്നു. തിരുവനന്തപുരം - തൊട്ടിൽപാലം റൂട്ടിലോടുന്ന ബസിലാണ് തർക്കമുണ്ടായത്.പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ.ശേഖറാണ് ബസിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തതോടെയാണ് തർക്കമുണ്ടായത്. പ്രതിഷേധത്തിന് പിന്നാലെ കണ്ടക്ടർ സിനിമ ഓഫ് ചെയ്തതായി യാത്രക്കാരി പറഞ്ഞു.

ജ​നു​വ​രി 23നാ​ണ് എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൂ​പ്പ​ൺ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ​ൾ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.