നടിയെ ആക്രമിച്ച കേസിലെ‘ഊമ കത്ത്’ വിവാദം ; ബൈജു കെ പൗലോസിനെതിരെ അന്വേഷണം ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി അഡ്വ. കുളത്തൂർ ജയ്‌സിങ് 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ കത്തിൽ അന്വേഷണം ആവിശ്യപ്പെട്ടില്ലെന്ന് ക്രൈംബ്രാഞ്ച്.  നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ്  ചെയ്ത ബൈജു കെ പൗലോസ് നടൻ ദിലീപിനെ കുറ്റവിമുക്തമാക്കിയ കോടതി വിധി ചോർന്നുവെന്ന് പ്രചരിച്ച ഊമ കത്തിനെ തുടർന്ന് സംസ്ഥാന പോലീസ് മേധാവിയ്ക്ക് നൽകിയ കത്തിൽ അന്വേഷണമോ നടപടിയോ ആവിശ്യപ്പെട്ടിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ രേഖാ മൂലമുള്ള വ്യക്തത പുറത്ത് വന്നു.  എറണാകുളം ജില്ലാ സെഷൻ കോടതി ജഡ്ജി ഹണി എം വർഗ്ഗീസാണ് നടി ആക്രമണ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്.  
 

കോടതി ഉത്തരവ് പുറത്ത് വരുന്നതിന് മുമ്പ് വിധിന്യായം ചോർന്നതായും കേസിൽ വിചാരണ നടത്തിയ ജഡ്ജിയെയും ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെയും പേര് പരാമർശിച്ച് കൊണ്ട് രജിസ്‌ട്രേഡ് തപാലിൽ ഊമ കത്തുകൾ പ്രചരിച്ചു.  ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റും ഹൈക്കോടതി മുൻ ജഡ്ജി കമാൽ പാഷ, മുതിർന്ന അഭിഭാഷകൻ തുടങ്ങിയവർക്ക് ഇത്തരത്തിലെ കത്തുകൾ ലഭിച്ചത് പുറത്ത് വന്നു.  ഇതേ തുടർന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു കെ പൗലോസ് ഊമ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽമേൽ സംസ്ഥാന പോലീസ് മേധാവിയ്ക്ക് കത്ത് നൽകി.  

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ കത്തിൽ അന്വേഷണം ആവിശ്യപ്പെട്ടില്ലെന്ന് ക്രൈംബ്രാഞ്ച്.  നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ്  ചെയ്ത ബൈജു കെ പൗലോസ് നടൻ ദിലീപിനെ കുറ്റവിമുക്തമാക്കിയ കോടതി വിധി ചോർന്നുവെന്ന് പ്രചരിച്ച ഊമ കത്തിനെ തുടർന്ന് സംസ്ഥാന പോലീസ് മേധാവിയ്ക്ക് നൽകിയ കത്തിൽ അന്വേഷണമോ നടപടിയോ ആവിശ്യപ്പെട്ടിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ രേഖാ മൂലമുള്ള വ്യക്തത പുറത്ത് വന്നു.  എറണാകുളം ജില്ലാ സെഷൻ കോടതി ജഡ്ജി ഹണി എം വർഗ്ഗീസാണ് നടി ആക്രമണ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്.  

കോടതി ഉത്തരവ് പുറത്ത് വരുന്നതിന് മുമ്പ് വിധിന്യായം ചോർന്നതായും കേസിൽ വിചാരണ നടത്തിയ ജഡ്ജിയെയും ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെയും പേര് പരാമർശിച്ച് കൊണ്ട് രജിസ്‌ട്രേഡ് തപാലിൽ ഊമ കത്തുകൾ പ്രചരിച്ചു.  ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റും ഹൈക്കോടതി മുൻ ജഡ്ജി കമാൽ പാഷ, മുതിർന്ന അഭിഭാഷകൻ തുടങ്ങിയവർക്ക് ഇത്തരത്തിലെ കത്തുകൾ ലഭിച്ചത് പുറത്ത് വന്നു.  ഇതേ തുടർന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു കെ പൗലോസ് ഊമ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽമേൽ സംസ്ഥാന പോലീസ് മേധാവിയ്ക്ക് കത്ത് നൽകി.  

വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ കേസുമായി ബന്ധപ്പെട്ട അപ്പീൽ പോകുവാൻ അന്വേഷണ ഉദ്യോഗസ്ഥന് ശുപാർശ ചെയ്യുവാൻ അല്ലാതെ ഊമ കത്തിൽ പറഞ്ഞിരിക്കുന്ന വസ്തുതാപരമല്ലാത്ത കാര്യങ്ങളെ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയ്ക്ക് കത്ത് നൽകിയത് മാനദണ്ഡങ്ങൾക്ക് വിരുദ്ധവും ശരിയല്ലെന്നും ഇതിൻമേൽ ബൈജു കെ പൗലോസിനെതിരെ അന്വേഷണവും നടപടിയും ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നൽകി.  ഇതിൽ ബൈജു കെ പൗലോസിനെതിരെ അന്വേഷണം നടത്തുവാൻ എറണാകുളം ക്രൈം ക്രൈം ബ്രാഞ്ച് യൂണിറ്റിനെ സർക്കാർ ചുമതലപ്പെടുത്തി.  

പ്രസ്തുത അന്വേഷണത്തിൽ ബൈജു കെ പൗലോസ് ഉചിതമാർഗേന കത്ത് നൽകിയിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് അധികൃതർ സ്ഥിതീകരിക്കുന്നു.  എന്നാൽ ഏതെങ്കിലും ജഡ്ജിമാരുടെ പേര് പരാമർശിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവനകൾ ഉൾപ്പെടുത്തുകയോ ഏതെങ്കിലും തരത്തിലുള്ള അന്വേഷണമോ നടപടികളോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വിഷയത്തിന് മേൽ പരാതി സമർപ്പിച്ച അഡ്വ. കുളത്തൂർ ജയ്‌സിങിന് ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റിജോ പി ജോസഫ് നൽകിയ മറുപടി കത്തിൽ വ്യക്തമാക്കുന്നു.  

പ്രചരിച്ച ഊമ കത്തിൽ ജഡ്ജിമാരെയും ജുഡിഷ്യറിയെയും അപമാനിക്കുന്ന അടിസ്ഥാന രഹിത ആരോപണങ്ങളാണ് എഴുതി ചേർത്തിരിക്കുന്നത്.  പ്രസ്തുത ഊമ കത്തിന്റെ അടിസ്ഥാനത്തിൽ ഇതിലെ കാര്യങ്ങളിൽ മേൽ സംസ്ഥാന പോലീസ് മേധാവിയ്ക്ക് അസാധാരണ കത്ത് അയയ്ക്കൽ  പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ഉണ്ടായത് ജുഡീഷ്യറിയെ സംശയപരമായി കാണുന്നുവെന്ന തെറ്റായ സന്ദേശം ഉയർന്നിരിക്കുന്നു.  ആയത് അംഗീകരിക്കുവാനും അനുവദിക്കുവാനും കഴിയുന്നതല്ല.  അതിനാൽ ഇത്തരം വിഷയം സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുകയാണ് ചെയ്തതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പ്രതികരിച്ചു.