വിധിയിൽ സന്തോഷമുണ്ട്, ദിലീപേട്ടൻ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല ; എന്നാൽ നടിക്കൊപ്പമല്ല എന്നല്ല അതിനർഥം : നടി ലക്ഷ്മി പ്രിയ
കൊച്ചി: നടിയ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ വിധിയിൽ സന്തോഷമുണ്ടെന്ന് നടി ലക്ഷ്മി പ്രിയ. വിചാരിച്ച പോലെ തന്നെ തന്നെ വിധി വന്നതിൽ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെ വെറുതെ വിട്ടതിനെക്കുറിച്ചും ലക്ഷ്മി പ്രിയ പ്രതികരിച്ചു. ദിലീപേട്ടൻ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു പ്രതികരണം.
ലക്ഷ്മി പ്രിയയുടെ വാക്കുകൾ: ‘സന്തോഷം തരുന്ന വാർത്തയാണ്. കോടതി വിധിയിൽ സന്തോഷവതിയാണ്. ദിലീപേട്ടൻ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല. നടിക്കൊപ്പം അല്ല എന്ന് പറയുന്നില്ല. രണ്ടുപേരും സഹപ്രവർത്തകരാണ്, സുഹൃത്തുക്കളാണ്. പക്ഷേ ഇദ്ദേഹം അത് ചെയ്യില്ല എന്ന വിശ്വാസമാണ് എനിക്ക് അന്നും ഇന്നും. എന്നാൽ ഞാൻ നടിക്കൊപ്പമല്ല എന്നല്ല അതിനർഥം. നമ്മൾ വിധിക്കുന്ന പോലെ അല്ലല്ലോ, ഇത് കോടതി തീരുമാനിക്കുന്ന കാര്യമല്ലേ. അതിനെ നമ്മൾ ബഹുമാനിക്കണം. കോടതി വിധിയെ അംഗീകരിക്കുന്നു. നമ്മൾ എന്താണ് വിചാരിച്ചത്, അത് തന്നെ വന്നതിൽ സന്തോഷമുണ്ട്. മറിച്ചായിരുന്നെങ്കിലും കോടതി വിധിക്കൊപ്പം നിന്നേനെ...’