എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റൈസേഷൻ 91.61 ശതമാനം പിന്നിട്ടു
Dec 4, 2025, 10:05 IST
തിരുവനന്തപുരം: എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റൈസേഷൻ 91.61 ശതമാനം പിന്നിട്ടു. ആകെ തയാറാക്കിയ 2.78 കോടി ഫോമുകളിൽ 2.55 കോടി ഫോമുകളാണ് ഡിജിറ്റൈസ് ചെയ്തത്. അതേസമയം കണ്ടെത്താനാകാത്തവരുടെ എണ്ണം 16.23 ലക്ഷമായി ഉയർന്നു.
മൊത്തം അച്ചടിച്ച 2.78 കോടി ഫോമുകളിൽ നിന്ന് കണ്ടെത്താനാകാത്തവരെ ഒഴിവാക്കിയാൽ ശേഷിക്കുന്നത് 2.61 കോടിയാണ്. ഇതിൽ 2.55 കോടിയാണ് ഡിജിറ്റൈസ് ചെയ്തത്. ഇനി ഡിജിറ്റൈസ് ചെയ്യാനുള്ളത് 17 ലക്ഷം ഫോമുകളാണ്. ഇതിൽ പലതും പൂരിപ്പിച്ച് തിരികെ കിട്ടിയിട്ടില്ല.
നഗരപ്രദേശങ്ങളിൽ നിന്നുള്ള ഫോമുകളാണ് മടങ്ങിയെത്താനുള്ളവയിൽ കൂടുതലും.