കാഴ്ച പരിമിതർക്കുള്ള ഫുട്ബോൾ പരിശീലനമൊരുക്കി ഡിഫറൻറ് ആർട്ട്‌ സെന്റർ  

കാഴ്‌ച പരിമിതർക്കായുള്ള ഫുട്ബോൾ പരിശീലന പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം ഡിഫറൻറ് ആർട്ട്‌ സെന്റർ (ഡി എ സി). ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷനുമായി (ഐബിഎഫ്എഫ്) സഹകരിച്ചാണ് മെയ്‌ 7 മുതൽ മെയ്‌ 9 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
 

തിരുവനന്തപുരം: കാഴ്‌ച പരിമിതർക്കായുള്ള ഫുട്ബോൾ പരിശീലന പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം ഡിഫറൻറ് ആർട്ട്‌ സെന്റർ (ഡി എ സി). ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷനുമായി (ഐബിഎഫ്എഫ്) സഹകരിച്ചാണ് മെയ്‌ 7 മുതൽ മെയ്‌ 9 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഭാഗമായി ബ്ലൈൻഡ് ഫുട്ബോൾ ഡെമോ മത്സരവും സംഘടിപ്പിച്ചു.

കാഴ്‌ച പരിമിതർക്കായുള്ള ഫുട്ബോളിനെക്കുറിച്ച്  ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഈ കായികരംഗത്തുള്ള കളിക്കാർക്ക് അർഹമായ അംഗീകാരം നേടാൻ സഹായിക്കുന്നതിനുമാണ് പരിശീലന പരിപാടിയും ഡെമോ മത്സരവും സംഘടിപ്പിച്ചത്.

ഇന്ത്യയിലെ കാഴ്ച വൈകല്യമുള്ള കായിക താരങ്ങളിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2016 - ൽ സ്ഥാപിതമായിട്ടുള്ളതാണ് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ. സൊസൈറ്റി ഫോർ റിഹാബിലിറ്റേഷൻ ഓഫ് വിഷ്വലി ചലഞ്ച്ഡ് (എസ്ആർവിസി) യുടെ സഹായത്തോടെ ഐബിഎഫ്എഫ് കാഴ്ച വൈകല്യമുള്ള കായിക താരങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു വരികയാണ്. ഇന്ത്യൻ ബ്ലൈൻഡ് സ്പോർട്സ് അസോസിയേഷൻ (ഐബിഎസ്എ), പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ (പിസിഐ), അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) എന്നീ സംഘടനകളുടെ  അംഗീകാരത്തോടെയാണ് (ഐബിഎഫ്എഫ്)  പ്രവർത്തിക്കുന്നത്.