അറസ്റ്റിന് പിന്നാലെ എ പത്മകുമാറിനെതിരെ നടപടിയില്‍ സിപിഎമ്മില്‍ അഭിപ്രായ ഭിന്നത

കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്ന മുറക്ക് നടപടികളിലേക്ക് പോകാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. 

 

നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി പങ്കെടുക്കും.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എ പത്മകുമാറിനെതിരായ നടപടിയില്‍ സി പി എമ്മില്‍ രണ്ട് അഭിപ്രായം. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്ന മുറക്ക് നടപടികളിലേക്ക് പോകാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. 

നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനമാണെങ്കിലും പത്മകുമാര്‍ വിഷയവും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരിട്ട് പങ്കെടുക്കുന്ന യോഗമായതിനാല്‍ തന്നെ പത്മകുമാറിനെതിരായ നടപടിയുടെ കാര്യത്തില്‍ നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ണായകമാണ്.