ഷോണ്‍ ജോര്‍ജിനെതിരെ പരാതി കൊടുത്തിട്ടില്ല, കൊടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല: വി മുരളീധന്‍
ഷോണ്‍ ജോര്‍ജിനെതിരെ പരാതി കൊടുത്തിട്ടില്ല, കൊടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല: വി മുരളീധന്‍
പേരുകള്‍ പുറത്തുവിട്ടതില്‍ ഷോണ്‍ ജോര്‍ജിനെതിരെ ബിജെപിയില്‍ കടുത്ത അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
98 മുതലുള്ള തന്റെ ആസ്തി വിവരങ്ങള്‍ പബ്ലിക് ഡൊമൈനില്‍ ഉണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ ആയിരുന്നപ്പോള്‍ പണം പിരിച്ചിട്ടുണ്ട്.
സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ പേരുകള്‍ പുറത്തുവിട്ട സംഭവത്തില്‍ ഷോണ്‍ ജോര്‍ജിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് ബിജെപി നേതാവും എംഎല്‍എയുമായ വി മുരളീധരന്‍. ഷോണ്‍ തങ്ങളുടെ സഹപ്രവര്‍ത്തകനാണ്. പരാതി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വി മുരളീധരന്‍ പ്രതികരിച്ചു.
98 മുതലുള്ള തന്റെ ആസ്തി വിവരങ്ങള്‍ പബ്ലിക് ഡൊമൈനില്‍ ഉണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ ആയിരുന്നപ്പോള്‍ പണം പിരിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പണം പിരിക്കുന്നതില്‍ ആരെയും തെറ്റ് പറയാനാകില്ല. പണം വാങ്ങി സ്വത്ത് സമ്പാദിച്ചിട്ടില്ല, മക്കളെ വിദേശത്തേക്ക് പഠിക്കാന്‍ വിട്ടിട്ടില്ല. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പോട് കൂടിയാണ് പാര്‍ട്ടിക്ക് വേണ്ടി പണം പിരിക്കാറ്. എക്സാലോജിക് കേസുമായി ഇത് കൂട്ടി കുഴയ്ക്കരുതെന്നും വി മുരളീധരന്‍ പ്രതികരിച്ചു.
പേരുകള്‍ പുറത്തുവിട്ടതില്‍ ഷോണ്‍ ജോര്‍ജിനെതിരെ ബിജെപിയില്‍ കടുത്ത അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വി മുരളീധരനെ സംശയ നിഴലിലാക്കിയെന്നായിരുന്നു വിമര്‍ശനം. പിണറായി വിജയനില്‍ നിന്ന് ശ്രദ്ധ തിരിച്ചെന്നും ആരോപമുയര്‍ന്നിരുന്നു.
വി മുരളീധരന്‍ തന്നെ ശാസിക്കാന്‍ അധികാരമുള്ള ആളാണെന്നായിരുന്നു വിഷയത്തില്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചത്. വി മുരളീധരന്‍ പരാതി കൊടുത്തു എന്ന് തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും ഷോണ്‍ വെല്ലുവിളിച്ചു. 'ഈ പാര്‍ട്ടിയിലെ ഏറ്റവും വലിയ നേതാവാണ് വി മുരളീധരന്‍. അദ്ദേഹം എനിക്കെതിരെ പരാതി നല്‍കേണ്ട കാര്യമില്ല. എന്നെ ശാസിക്കാന്‍ അധികാരം ഉള്ള ആളാണ്. മിണ്ടാതിരിയെടാ എന്ന് പറയാന്‍ അധികാരം ഉള്ള ആളാണ് അദ്ദേഹം. നേതാക്കള്‍ എല്ലാം ഒപ്പം ഉണ്ട്', ഷോണ്‍ ജോര്‍ജ് പറഞ്ഞു.