മുഖ്യമന്ത്രിയെ എ കെ ബാലന്‍ കണ്ടത് പിണറായിക്ക് വേണ്ടിയാണോ ? മാസപ്പടി കേസില്‍ നിര്‍ണായക സമയത്തുള്ള കൂടിക്കാഴ്ച ഗൗരവമുള്ളതെന്ന് ബി ബി ഗോപ കുമാര്‍ എംഎല്‍എ

പിണറായിയുടെ ദൂതനായിട്ടാണോ ബാലന്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

പിണറായി വിജയന്റെ അടുത്ത വിശ്വസ്തനും എല്ലാ ഘട്ടത്തിലും അദ്ദേഹത്തെ പ്രതിരോധിക്കുന്ന ആളുമാണ് എ.കെ. ബാലന്‍.

മുഖ്യമന്ത്രി വി.ഡി. സതീശനും സിപിഎം നേതാവ് എ.കെ. ബാലനും തമ്മില്‍ നടന്ന കൂടിക്കാഴ്ച വളരെ ഗൗരവമുള്ളതാണെന്ന് ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ ആരോപിച്ചു. മാസപ്പടി കേസ് നിര്‍ണായകമായ ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് കൂടിക്കാഴ്ച. കേസ് ആട്ടിമറിക്കാനുള്ള നീക്കമാണ് ഈ ചര്‍ച്ചയ്ക്ക് പിന്നിലെന്നും ?ഗോപകുമാര്‍ ആരോപിച്ചു. പിണറായി വിജയന്റെ അടുത്ത വിശ്വസ്തനും എല്ലാ ഘട്ടത്തിലും അദ്ദേഹത്തെ പ്രതിരോധിക്കുന്ന ആളുമാണ് എ.കെ. ബാലന്‍. പിണറായിയുടെ ദൂതനായിട്ടാണോ ബാലന്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പിണറായി വിജയന്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് മകള്‍ക്കും മരുമകനും വേണ്ടി നടത്തിയ അഴിമതിയാണിത്. മാസപ്പടി കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നിയമസഭയില്‍ വലിയ പ്രസംഗം നടത്തി പറഞ്ഞ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി. എന്നാല്‍ അന്ന് പറഞ്ഞ ആരോപണങ്ങള്‍ അദ്ദേഹം ഇപ്പോള്‍ സ്വയം വിഴുങ്ങുകയാണ്. ഇഡി അന്വേഷണം നടത്തിയ കേസില്‍ എന്തുകൊണ്ട് ഇവിടെ കേസെടുക്കുന്നില്ലെന്നും ബിജെപി എംഎല്‍എ ചോദിച്ചു.