രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവോ ?

രാഹുല്‍ മാത്തിങ്കൂട്ടലിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു

 

സ്റ്റാഫ് അംഗങ്ങളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായാണ് സൂചന.

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ച ചുവന്ന കാര്‍ ഉപയോഗിച്ചിരുന്നത് മുതിര്‍ന്ന കോണ്‍ഗസ് നേതാവെന്ന് സൂചന. ഈ നേതാവ് രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സ്റ്റാഫ് അംഗങ്ങളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായാണ് സൂചന.

അതേസമയം, രാഹുല്‍ മാത്തിങ്കൂട്ടലിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗര്‍ഭച്ഛിദ്രത്തിന് ശേഷം പെണ്‍കുട്ടി മോശമായ ശാരീരിക മാനസിക അവസ്ഥയിലായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഗര്‍ഭഛിദ്രത്തിനും ഭീഷണിപ്പെടുത്തിയതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചു. ഗര്‍ഭച്ഛിദ്രത്തിന് ജോബി മരുന്നെത്തിച്ചത് ബെ?ഗളൂരുവില്‍ നിന്നാണെന്നും പരാതിക്കാരി പറയുന്നു.


പരാതിക്കാരിക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കേരളത്തില്‍ മൊത്തം 20 കേസുകളാണ് നിലവിലുള്ളതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. നാളെയാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.