ഫ്ലാറ്റ് നിർമിച്ച നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസ് ; നടി ധന്യമേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി
ഫ്ലാറ്റ് നിർമിച്ച നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ചലചിത്ര നടി ധന്യമേരി വർഗീസിന്റെയുടെ കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി.
പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിന്‍െറ പേരിലാണ് തട്ടിപ്പ് നടന്നത്
തിരുവനന്തപുരം: ഫ്ലാറ്റ് നിർമിച്ച നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ചലചിത്ര നടി ധന്യമേരി വർഗീസിന്റെയുടെ കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി. പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിന്‍െറ പേരിലാണ് തട്ടിപ്പ് നടന്നത്.
ധന്യ മേരി വര്‍ഗീസ്, നടനും ഭര്‍ത്താവുമായ ജോണ്‍ ജേക്കബ്, പിതൃസഹോദരന്‍ സാമുവല്‍ ജേക്കബ് എന്നിവരെ 2016ലാണ് അറസ്റ്റ് ചെയ്യുന്നത്. കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗം മേധാവിയാണ് ധന്യ മേരി വര്‍ഗീസ്. ജോണ്‍ ജേക്കബാണ് കമ്പനി ഡയറക്ടര്‍.
2011 മുതല്‍ തിരുവനന്തപുരത്തെ പല പ്രധാന സ്ഥലങ്ങളില്‍ ഫ്ളാറ്റുകളും വില്ലകളും പണിതുനല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. അഞ്ഞൂറോളം ഫ്ളാറ്റുകളും ഇരുപതോളം വില്ലകളും രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിനല്‍കാമെന്ന് പറഞ്ഞ് ഏകദേശം 100 കോടിയാണ് കമ്പനി സ്വീകരിച്ചത്. അമിത പലിശ നല്‍കാമെന്ന് കാണിച്ച് നിക്ഷേപകരില്‍നിന്ന് 30 കോടിയോളം വാങ്ങി കബളിപ്പിക്കുകയും ചെയ്തു.
തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിച്ചതോടെ ഇവര്‍ ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളില്‍ ഒളിവിൽ പോയ ഇവരെ നാഗര്‍കോവിലിലെ രഹസ്യകേന്ദ്രത്തില്‍നിന്നാണ് ഇവരെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.