'ധനരാജ് രക്തസാക്ഷി ഫണ്ട് അവതരിപ്പിക്കാൻ മനസ്സില്ല' ; വി. കുഞ്ഞികൃഷ്ണൻ പാർട്ടിയെ കുറിച്ചും നേതാക്കൾക്കുമെതിരെ തോന്ന്യാസങ്ങൾ എഴുതിപ്പിടിപ്പിച്ചാൽ കേസ് കൊടുക്കുമെന്ന് എം വി ഗോവിന്ദൻ

പാർട്ടി പുറത്താക്കിയ മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെതിരെയുള്ള വിമർശനം തുടർന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. വി ഗോവിന്ദൻ. എൽ.ഡി.എഫ് വികസന മുന്നേറ്റ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൻ്റെ ഭാഗമായി പഴയങ്ങാടിയിൽ വാർത്താ

 

 കണ്ണൂർ : പാർട്ടി പുറത്താക്കിയ മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെതിരെയുള്ള വിമർശനം തുടർന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. വി ഗോവിന്ദൻ. എൽ.ഡി.എഫ് വികസന മുന്നേറ്റ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൻ്റെ ഭാഗമായി പഴയങ്ങാടിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം. വി ഗോവിന്ദൻ എം എൽ എ. 

വി. കുഞ്ഞികൃഷ്ണൻ പാർട്ടിയുടെ മുൻപിൽ അടഞ്ഞ അധ്യായമാണ്. ഇനി ഈ വിഷയത്തിൽ പാർട്ടി ചർച്ചയില്ല. പയ്യന്നൂരിലെ പാർട്ടിയെ തകർക്കാൻ വലതുപക്ഷ  മാധ്യമങ്ങൾക്കൊപ്പം പ്രവർത്തിച്ചു. ഇത്തരക്കാരെ കുറച്ചുകാലം മാധ്യമങ്ങൾ തോളിലേറ്റി നടക്കും പിന്നീട് ഉപേക്ഷിക്കും. കുഞ്ഞികൃഷ്ണൻ്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കും. പയ്യന്നൂരിൽ പാർട്ടിയുടെ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്. പയ്യന്നൂരിലെ പാർട്ടിയുടെ ചരിത്രമാണ് പറഞ്ഞു കൊടുത്തത്. 

പാർട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണനെ വലതുപക്ഷ മാധ്യമങ്ങൾ മഹത്വവൽക്കരിക്കാർ ശ്രമിക്കുകയാണ്. അയാളെ വിമർശിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടത്. പാർട്ടിയെ വെല്ലുവിളിക്കാൻ കുഞ്ഞികൃഷ്ണനാരാണ്  ? പുസ്തകം ഇറങ്ങുന്നതിന് ധനരാജ് രക്തസാക്ഷി ഫണ്ട് അവതരിപ്പിക്കാൻ മനസില്ല. ഈ കാര്യം ജനങ്ങളോട് പറയും. ജനങ്ങളും കൂടെ ചേരുമ്പോഴാണ് പാർട്ടിയുണ്ടാകുന്നത്. കുഞ്ഞികൃഷ്ണൻ്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിൽ തന്നെ കുറിച്ചോ പാർട്ടി നേതാക്കളെ കുറിച്ച് എന്തെങ്കിലും തോന്ന്യാസങ്ങൾ എഴുതിപ്പിടിപ്പിച്ചാൽ കേസ് കൊടുക്കും. ഈ കാര്യം തീരുമാനിച്ചതാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.