ധനരാജിനെ ഇറച്ചി വെട്ടുന്നത് പോലെ കൊന്നുവെന്നാണ് കോടതി പറഞ്ഞത്, പാർട്ടിയെ ഞെട്ടിക്കാൻ ആർഎസ്എസ് ഗൂഢാലോചന നടത്തി ചെയ്ത കൊലപാതകം : ​കെ.കെ. രാഗേഷ് 

സി.പി.എം ശക്തികേന്ദ്രമായ പയ്യന്നൂരിൽ കൊലപാതകം നടത്തി പാർട്ടിയെ ഞെട്ടിക്കാൻ ആർഎസ്എസ് ഗൂഢാലോചന നടത്തി ചെയ്ത കൊലപാതകമാണ് ധനരാജ് വധമെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്. ഗൂഢാലോചനയും മറ്റുള്ള കാര്യങ്ങളും മേൽക്കോടതിയുടെ മുമ്പാകെ അപ്പീലിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

 

 കണ്ണൂർ : സി.പി.എം ശക്തികേന്ദ്രമായ പയ്യന്നൂരിൽ കൊലപാതകം നടത്തി പാർട്ടിയെ ഞെട്ടിക്കാൻ ആർഎസ്എസ് ഗൂഢാലോചന നടത്തി ചെയ്ത കൊലപാതകമാണ് ധനരാജ് വധമെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്. ഗൂഢാലോചനയും മറ്റുള്ള കാര്യങ്ങളും മേൽക്കോടതിയുടെ മുമ്പാകെ അപ്പീലിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനരാജ് വധക്കേസിൽ മൂന്ന് പേരെ മാത്രം ശിക്ഷിച്ച് 16 പ്രതികളെ വെറുതെവിട്ട കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ആർഎസ്എസ് കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത് എന്ന കാര്യം കോടതിയിൽ തെളിഞ്ഞിട്ടുണ്ട്. കോടതി തന്നെ പറഞ്ഞത് ഇറച്ചി വെട്ടുന്നത് പോലെയാണ് ധനരാജിനെ വെട്ടിയത് എന്നാണ്. 'ബ്രൂട്ടൽ മർഡർ' എന്ന പ്രയോഗമാണ് കോടതി വിധിക്കായി നടത്തിയത്. മൃഗീയമായ കൊലപാതകം എന്ന് കണ്ടെത്തിയ കേസിൽ ഗൂഢാലോചന നടന്നിട്ടില്ല എന്ന് കോടതി പറയുന്നില്ല. ഗൂഢാലോചനയുടെ ഭാഗം കൃത്യമായി തെളിയിക്കാൻ ആയില്ല എന്നാണ് വ്യക്തമാക്കിയത്.

കോടതി സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് മറ്റുപ്രതികളെ വിട്ടയച്ചത്. ഇത് അങ്ങനെ ആനുകൂല്യം നൽകേണ്ടതാണോ അല്ലയോ എന്നത് അപ്പീൽ കോടതിയിൽ പരിഗണിക്കും. വിധി പൂർണമായി വന്നശേഷം വിശദാംശങ്ങൾ വ്യക്തമാകും. കേസ് അന്വേഷണത്തിൽ എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അപ്പീൽ നൽകുന്ന സമയത്ത് അതൊക്കെ പരിശോധിക്കും. അതുകൊണ്ട് അടിയന്തരമായി അപ്പീൽ നൽകും. ബാക്കിയുള്ള കാര്യങ്ങൾ ശേഷം പരിശോധിക്കാം.

ഈ കേസിൽ ഗൂഢാലോചന നടന്നത് വളരെ വ്യക്തമാണ്. ഏതെങ്കിലും ഒരു സംഘർഷ സമയത്ത് ഉണ്ടായ ​കൊലപാതകമല്ല ഇത്. പയ്യന്നൂരിൽ അത്തരം യാതൊരുവിധ സംഘർഷങ്ങളും ഉണ്ടായിരുന്നില്ല. പയ്യന്നൂർ സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. അവി​ടെ ഒരു കൊലപാതകം നടത്തി പാർട്ടിയെ ഒന്ന് ഞെട്ടിക്കാം എന്ന് കരുതി ആർഎസ്എസ് ഗൂഢാലോചന നടത്തി ചെയ്ത കൊലപാതകമാണിത്. ധനരാജ് ആർഎസ്എസുമായി ബന്ധപ്പെട്ട് ഏതെങ്കിലും സംഘർഷത്തിൽ ഏർപ്പെട്ട ആളല്ല. അദ്ദേഹത്തിന് നേരെ ആർഎസ്എസ് എത്തിയത് കൃത്യമായ ലക്ഷ്യത്തോടും പ്ലാനിങ്ങോടും കൂടിയാണ്.

മുൻകൂട്ടി ആലോചിക്കാതെ വെറുതെ വന്ന് നടത്തിയ കൊലപാതകമാണ് ഇതെന്ന് കോടതി പോലും കാണുന്നില്ല. ആസൂത്രിതമായി നടത്തിയ കൊലപാതകമാണെങ്കിലും ഗൂഢാലോചന ഇപ്പോൾ വിചാരണക്കോടതിക്ക് പൂർണ്ണമായി ബോധ്യപ്പെട്ടിട്ടില്ല. അപ്പീൽ ഘട്ടത്തിൽ അതൊക്കെ കോടതിയുടെ മുമ്പാകെ കൃത്യമായി ഉയർത്തേണ്ട വിഷയങ്ങളാണ്.

ധനരാജിനെ വെട്ടുന്നത് കണ്ടു എന്ന് അമ്മയും ഭാര്യയും മൊഴി നൽകിയിരുന്നു. ആ മൂന്നു പ്രതികളെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. 37 വെട്ടുകൾ ധനരാജിന്റെ ശരീരത്തിൽ ഏൽപ്പിച്ച മൂന്നു പേരെയും വിചാരണക്കോടതി കുറ്റക്കാരായി പ്രഖ്യാപിച്ചു.

ഗൂഢാലോചനയും മറ്റുള്ള കാര്യങ്ങളും മേൽക്കോടതിയുടെ മുമ്പാകെ അപ്പീലിൽ ഉന്നയിക്കും. ഈ കേസിൽ കൃത്യമായി ആർഎസ്എസ് ആണ് കൊലപാതകം നടത്തിയത് എന്ന കാര്യം കോടതിയിൽ തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. കോടതി തന്നെ പറഞ്ഞത് ഇറച്ചി വെട്ടുന്നത് പോലെയാണ് ധനരാജിനെ വെട്ടിയത് എന്നാണ്. 'ബ്രൂട്ടൽ മർഡർ' എന്ന പ്രയോഗമാണ് കോടതി വിധിക്കായി നടത്തിയത്. മൃഗീയമായ കൊലപാതകം എന്ന് കണ്ടെത്തിയ കേസിൽ ഗൂഢാലോചന നടന്നിട്ടില്ല എന്ന് കോടതി പറയുന്നില്ല. ഗൂഢാലോചനയുടെ ഭാഗം കൃത്യമായി തെളിയിക്കാൻ ആയില്ല എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

വെറുതെ വിട്ട പ്രതികൾക്ക് 'ഹോണറബിൾ അക്വിറ്റൽ' അല്ല കോടതി നൽകിയിട്ടുള്ളത്. അവർ നിരപരാധികളാണെന്ന് കണ്ടിട്ടല്ല, പകരം സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് അവരെ വെറുതെ വിട്ടത്. അതുകൊണ്ട് ഈ രണ്ടു ഘടകങ്ങളും പരിഗണിച്ച് ഗവൺമെന്റ് അടിയന്തരമായി അപ്പീൽ നൽകുകയാണ് വേണ്ടത്.

സാക്ഷിമൊഴികളിലെ കാര്യങ്ങളും ഒന്നാം സാക്ഷിയുടെ മൊഴിയുമെല്ലാം മേൽക്കോടതിയിൽ വരും. ഒന്നാം സാക്ഷി ബ്രാഞ്ച് സെക്രട്ടറിയാണ് എന്ന കാരണം പറഞ്ഞാണ് വിചാരണക്കോടതി അദ്ദേഹത്തിന്റെ മൊഴി സ്വീകരിക്കാതിരുന്നത്. എന്നാൽ സാക്ഷി പ്രതികളെ കൃത്യമായി തിരിച്ചറിയുകയും മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. നിയമപരമായി തന്നെ ഇതിൽ മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്. ഗൂഢാലോചന നടത്തിയ ആളുകളെ ഉൾപ്പെടെ നിയമസംവിധാനത്തിന് മുമ്പിൽ കൊണ്ടുവന്ന് ശിക്ഷ വങ്ങിനൽകുക എന്നതാണ് സർക്കാരിന്റെയും പ്രോസിക്യൂഷന്റെയും ഉത്തരവാദിത്തം’ -കെ.കെ. രാഗേഷ് പറഞ്ഞു.