ശബരിമലയിൽ നെയ്യ് വിളക്ക് സമർപ്പിക്കാൻ ഭക്തർക്കവസരം

ശബരിമലയിൽ ഭഗവാൻ്റെ ഇഷ്ടവഴിപാടായ നെയ്യ്  വിളക്ക് സമർപ്പിക്കുവാൻ ഭക്ത ജനങ്ങൾക്ക്  അവസരം

 

ശബരിമല : ശബരിമലയിൽ ഭഗവാൻ്റെ ഇഷ്ടവഴിപാടായ നെയ്യ്  വിളക്ക് സമർപ്പിക്കുവാൻ ഭക്ത ജനങ്ങൾക്ക്  അവസരം. നെയ് വിളക്കിൻ്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി എസ് പ്രശാന്തും ദേവസ്വം ബോർഡ് അംഗം അഡ്വ.എ അജികുമാറും ചേർന്ന്
സന്നിധാനത്ത്  നിർവഹിച്ചു. 

ഈ മണ്ഡലകാലത്ത് നവംബർ 29   മുതൽ എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണി മുതൽ ദീപാരധന വരെയാണ് ഭക്തർക്ക് നെയ് വിളിക്ക് സമർപ്പിക്കാൻ അവസരം. ഒരു നെയ്യ് വിളക്കിന് 1000 രൂപയാണ് ടിക്കറ്റ് ചാർജ് . ക്ഷേത്രത്തിന് സമീപമുള്ള അഷ്ടാഭിഷേക കൗണ്ടറിൽ നിന്നും ടിക്കറ്റുകൾ വാങ്ങാം. തുടർന്ന് നെയ്യ് വിളക്ക് സമർപ്പിക്കുവാനുള്ള സജ്ജീകരണങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. 

എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി നാഥ്, എ ഇ ഒ ശ്രീനിവാസൻ, സോപാനം സ്പെഷ്യൽ ഓഫീസർ ജയകുമാർ എന്നിവർ പങ്കെടുത്തു.